India vs New Zealand, 2nd Test, Day 3: പൂണെ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 359 റണ്‍സ്, സുന്ദറിന് നാല് വിക്കറ്റ്
വാഷിങ്ടണ്‍ സുന്ദര്‍ ആണ് രണ്ടാം ഇന്നിങ്‌സിലും ന്യൂസിലന്‍ഡിനു തലവേദനയായത്
India vs New Zealand 2nd Test
India vs New Zealand, 2nd Test, Day 3: പൂണെ ടെസ്റ്റില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 359 റണ്‍സ്. ഒന്നാം ഇന്നിങ്‌സില്‍ 103 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ന്യൂസിലന്‍ഡ് 255 ന് ഓള്‍ഔട്ട് ആയി. 358 റണ്‍സാണ് ന്യൂസിലന്‍ഡിന്റെ ആകെ ലീഡ്. ആദ്യ ഇന്നിങ്‌സില്‍ 156 ന് ഓള്‍ഔട്ട് ആയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 359 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് എങ്ങനെ ബാറ്റ് വീശുമെന്ന് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
സ്‌കോര്‍ കാര്‍ഡ്
ഒന്നാം ഇന്നിങ്‌സ്
ന്യൂസിലന്‍ഡ് - 259/10
ഇന്ത്യ - 156/10
ന്യൂസിലന്‍ഡിന് 103 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്
രണ്ടാം ഇന്നിങ്‌സ്
ന്യൂസിലന്‍ഡ് - 255/10
ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ഉടന്‍ ആരംഭിക്കും.
വാഷിങ്ടണ്‍ സുന്ദര്‍ ആണ് രണ്ടാം ഇന്നിങ്‌സിലും ന്യൂസിലന്‍ഡിനു തലവേദനയായത്. ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ സുന്ദര്‍ രണ്ടാം ഇന്നിങ്‌സില്‍ നാല് പേരെ പുറത്താക്കി. രവീന്ദ്ര ജഡേജ മൂന്നും രവിചന്ദ്രന്‍ അശ്വിന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 133 പന്തില്‍ 86 റണ്‍സ് നേടിയ നായകന്‍ ടോം ലാതം ആണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ഗ്ലെന്‍ ഫിലിപ്‌സ് 82 പന്തില്‍ 48 റണ്‍സുമായി പുറത്താകാതെ നിന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോം ബ്ലണ്ടല്‍ 41 റണ്‍സ് നേടി.