Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പ്രധാന മത്സരങ്ങളിൽ കളി മറക്കുന്നതാണ് ഇന്ത്യയുടെ ശീലം, സെമിയിൽ മുൻതൂക്കം ഇംഗ്ലണ്ടിനെന്ന് നാസ്സർ ഹുസൈൻ

പ്രധാന മത്സരങ്ങളിൽ കളി മറക്കുന്നതാണ് ഇന്ത്യയുടെ ശീലം, സെമിയിൽ മുൻതൂക്കം ഇംഗ്ലണ്ടിനെന്ന് നാസ്സർ ഹുസൈൻ
, ബുധന്‍, 9 നവം‌ബര്‍ 2022 (21:13 IST)
ടി20 ലോകകപ്പിലെ സെമി പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ആദ്യ സെമിയിൽ പാകിസ്ഥാൻ ന്യൂസിലൻഡിനെയും രണ്ടാം സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെയുമാണ് നേരിടുക. കരുത്തരായ ടീമുകളുടെ പോരാട്ടമായതിനാൽ ഏതെല്ലാം ടീമുകൾ ഫൈനലിലെത്തുമെന്ന കാര്യം ഉറപ്പില്ല.
 
മികച്ച ഫോമിലാണ് ഇന്ത്യയെങ്കിലും പ്രധാനമത്സരങ്ങളിൽ അടിപതറുന്നതാണ് ഇന്ത്യയുടെ ശീലമെന്നും സെമിയിൽ ഇംഗ്ലണ്ടിനോട് ഇന്ത്യ പരാജയപ്പെടുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ നാസ്സർ ഹുസൈൻ. ലോക ടൂർണമെൻ്റുകളിൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനമല്ല ഇന്ത്യ കാഴ്ചവെയ്ക്കാറുള്ളത്. നാസർ ഹുസ്സൈൻ പറഞ്ഞു.
 
ചില മികച്ച പ്രകടനങ്ങൾ നടത്തുമെങ്കിലും നിർണായകമായ മത്സരങ്ങളിൽ ഇന്ത്യ നിലവാരം കാട്ടില്ല. 2013ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയാണ് ഇന്ത്യ അവസാനമായി നേടിയത്. കഴിഞ്ഞ ടി20 ലോകകപ്പിൽ സെമി പോലും കാണാൻ ഇന്ത്യയ്ക്കായില്ല. അതിനാൽ തന്നെ ഈ നാണക്കേട് മായ്ച്ച് കിരീടം സ്വന്തമാക്കാനാണ് രോഹിതും സംഘവും ശ്രമിക്കുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വപ്നപോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു, കിവീസിനെ 7 വിക്കറ്റിന് തകർത്ത് പാകിസ്ഥാൻ ഫൈനലിൽ