ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ നാലാം ദിവസം ന്യൂസിലൻഡിന് കാര്യങ്ങൾ അത്ര എളുപ്പമാവില്ലെന്ന് ഇന്ത്യൻ യുവതാരം ശുഭ്‌മാൻ ഗിൽ. ടെയ്‌ലറും വില്യംസണും ക്രീസിലെത്തിയിട്ട് അധികം നേരം ആയിട്ടില്ല. ഇവർ ക്രീസിൽ നിലയുറപ്പിക്കുവാൻ സമയം പിടിക്കും എന്ന സാാഹചര്യം കണക്കിലെടുത്താണ് ഗിൽ ഇക്കാര്യം പറഞ്ഞത്.
ടെയ്‌ലറും വില്യംസണും ക്രീസില്‍ പുതിയവരായതിനാല്‍ ഞങ്ങള്‍ക്ക് ഒരു ചെറിയ മുന്‍ഗണന ലഭിക്കും. ഏറെ നിർണായകമായ വിക്കറ്റ് കോൺവേയുടേതായിരുന്നു. ഇന്നലെ കോൺവേ പുറത്തായ ശേഷം ടെയ്‌ലറിനെതിരെ കുറച്ച് കൂടി ഓവറുകൾ എറിയാൻ സാധിച്ചിരുന്നെങ്കിൽ ചിലപ്പോൾ കളി തന്നെ മാറിയേനെ. അങ്ങനെയെങ്കില്‍ കുറച്ചു കൂടി വിക്കറ്റുകള്‍ അധികം നേടാന്‍ കഴിയുമായിരുന്നു എനിക്ക് തോന്നുന്നു.
ഞങ്ങള്‍ ക്രീസില്‍ ഉറച്ച നിലയിലായിരുന്നു. എന്നാല്‍ വിക്കറ്റുകള്‍ നിര്‍ഭാഗ്യകരമായി നഷ്ടപ്പെട്ടു. എന്നാൽ അടുത്ത ഇന്നിങ്സിൽ ടീം 250 റൺസിന് മുകളിൽ സ്വന്തമാക്കും ഗിൽ പറഞ്ഞു.