Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് ബാബറും റിസ്‌വാനും, ഇന്ന് ബട്ട്‌ലറും ഹെയ്ൽസും: ഇന്ത്യയ്ക്ക് ലോകകപ്പ് ചരിത്രത്തിലെ തന്നെ വലിയ നാണക്കേട്

അന്ന് ബാബറും റിസ്‌വാനും, ഇന്ന് ബട്ട്‌ലറും ഹെയ്ൽസും: ഇന്ത്യയ്ക്ക് ലോകകപ്പ് ചരിത്രത്തിലെ തന്നെ വലിയ നാണക്കേട്
, വ്യാഴം, 10 നവം‌ബര്‍ 2022 (17:47 IST)
ലോകകപ്പിൽ എല്ലാകാലത്തും ടൂർണമെൻ്റിലെ ടോപ്പ് ഫേവറേറ്റുകളാണ് ഇന്ത്യ. എന്നാൽ നിർണായകമായ മത്സരങ്ങളിൽ കാലിടറുന്ന ടീം ലോകകിരീടം സ്വന്തമാക്കുന്നതിൽ അധികപക്ഷവും പരാജയപ്പെടുകയാണ് പതിവ്. ഇത്തവണ സെമിപോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയതോടെ വലിയ നാണക്കേടിൻ്റെ റെക്കോർഡാണ് ഇന്ത്യ തങ്ങളുടെ പേരിൽ എഴുതിചേർത്തത്.
 
ഇന്ത്യ ഉയർത്തിയ 169 റൺസെന്ന വിജയലക്ഷ്യം നാലോവർ ശേഷിക്കെയാണ് ജോസ് ബട്ട്‌ലറും അലക്സ് ഹെയ്ൽസും ചേർന്ന ഓപ്പണിങ് ജോഡി മറികടന്നത്. ഇന്നത്തെ തോൽവിയോടെ ടി20 ലോകകപ്പ് ചരിത്രത്തിൽ ഒന്നിലേറെ തവണ 10 വിക്കറ്റ് തോൽവി വഴങ്ങുന്ന ഒരേയൊരു ടീമായി ഇന്ത്യ മാറി. കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ സൂപ്പർ 12 പോരാട്ടത്തിലും ഇന്ത്യ 10 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.
 
അന്ന് മുഹമ്മദ് റിസ്വാനും ബാബർ അസവും ചേർന്ന ഓപ്പണിങ് ജോഡി ഇന്ത്യ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടപ്പെടാതെ അടിച്ചെടുക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയെ തല്ലിയോടിച്ച് ബട്ട്‌ലറും ഹെയ്ൽസും, ലോകകപ്പ് സെമിയിൽ നാണംകെട്ട തോൽവി