Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വിജയ ഫോര്‍മാറ്റ് പൊളിഞ്ഞു, മറു തന്ത്രം പയറ്റി കോഹ്‌ലി - പെര്‍ത്തില്‍ കളി കാര്യമാകും

വിജയ ഫോര്‍മാറ്റ് പൊളിഞ്ഞു, മറു തന്ത്രം പയറ്റി കോഹ്‌ലി - പെര്‍ത്തില്‍ കളി കാര്യമാകും

വിജയ ഫോര്‍മാറ്റ് പൊളിഞ്ഞു, മറു തന്ത്രം പയറ്റി കോഹ്‌ലി - പെര്‍ത്തില്‍ കളി കാര്യമാകും
പെര്‍ത്ത് , വ്യാഴം, 13 ഡിസം‌ബര്‍ 2018 (16:33 IST)
അഡ്‌ലെയ്‌ഡില്‍ വിരാട് കോഹ്‌ലിയും സംഘവും ജയം പിടിച്ചെടുത്തതോടെ രണ്ടാം ടെസ്‌റ്റ് വാര്‍ത്തകളില്‍ നിറയുകയാണ്. പേസും ബൌണ്‍സും ആവോളമുള്ള പെര്‍ത്തിലെ വാക്കാ സ്‌റ്റേഡിയത്തിലാണ് രണ്ടാം ടെസ്‌റ്റ് നടക്കുന്നതെന്നതാണ് ശ്രദ്ധേയം.

ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ പെര്‍ത്തിലെ പിച്ചില്‍ നിന്ന് പുല്ല് നീക്കം ചെയ്യാന്‍ ഓസ്‌ട്രേലിയ തയ്യാറായിട്ടില്ല. പിച്ച് പേസര്‍മാരെയും സ്‌പിന്നര്‍മാരെയും അകമഴിഞ്ഞ് സഹായിക്കുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സ് വ്യക്തമാക്കുമ്പോള്‍ ഇന്ത്യ നിരാശപ്പെടുമെന്നാണ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് അഭിപ്രായപ്പെടുന്നത്.

പിച്ചില്‍ നിന്ന് പുല്ല് നീക്കം ചെയ്യരുതെന്നും, ഇതൊന്നും കണ്ട് ഇന്ത്യ ഭയക്കില്ലെന്നും വിരാട് കോഹ്‌ലി തുറന്നടിച്ചത്  കങ്കാരുക്കളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഇന്ത്യന്‍ ബോളര്‍മാരുടെ കൃത്യതയും വേഗതയും പെര്‍ത്തില്‍ കൂടുതല്‍ അപകടമുണ്ടാക്കുമെന്നാണ് ഓസ്‌ട്രേലിയന്‍ മാനേജ്‌മെന്റ് കരുതുന്നത്.

എന്നാല്‍, പരുക്കിനെ തുടര്‍ന്ന് വിജയ ഫോര്‍മാറ്റ് പൊളിക്കേണ്ടി വന്നതാണ് കോഹ്‌ലിയെ ആശങ്കപ്പെടുത്തുന്നത്. അഡ്‌ലെയ്‌ഡില്‍ ജയത്തിനു ചുക്കാന്‍ പിടിച്ച രവിചന്ദ്രൻ അശ്വിനും ആദ്യ ഇന്നിഗ്‌സില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത രോഹിത് ശർമയുമാണ് പെര്‍ത്ത് ടെസ്‌റ്റില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവർ പകരക്കാരായി ടീമില്‍ എത്തുമെങ്കിലും അശ്വിന്റെ കുറവ് ബോളിംഗിനെ ബാധിക്കുമെന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നു.

പെര്‍ത്ത് പേസ് ബോളര്‍മാര്‍ക്ക് അകമഴിഞ്ഞ സഹായം നല്‍കുമെന്നതിനാല്‍ ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവർക്കു പുറമെ ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ എന്നിവരിലൊരാള്‍ ടീമിലെത്തും. പന്തിന്റെ വേഗതയാണ് ഉമേഷിന് നേട്ടമാകുന്നത്. എന്നാല്‍, മികച്ച ബോളിംഗിനൊപ്പം ബാറ്റ് ചെയ്യാനുള്ള കഴിവ് ഭൂവിക്ക് തുണയാകും.

പിച്ച് പേസിന് അനുകൂലമായതിനാല്‍ ജഡേജയുടെ സ്ഥാനത്തിലും ഉറപ്പില്ല. എന്നാല്‍, ആദ്യ മൂന്ന് ദിവസത്തിനു ശേഷം പിച്ച് സ്‌പിന്‍ ബോളിംഗിനെ തുണയ്‌ക്കുമെന്നത് ജഡേജയ്‌ക്ക് നേട്ടമാകും. നാലം പേസര്‍ എത്തുകയാണെങ്കില്‍ ജഡേജയുടെ സ്ഥാനമാകും തെറിക്കുക. രോഹിത് ശർമയുടെ പകരക്കാരനായി ഓള്‍ റൌണ്ടര്‍ ഹനുമ വിഹാരി വരുമെന്ന് ഉറപ്പാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതൊന്നും കാട്ടി ഞങ്ങളെ ഭയപ്പെടുത്തേണ്ട; ഓസീസിനെ വെല്ലുവിളിച്ച് കോഹ്‌ലി