Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കാര്യവട്ടത്തേക്ക് അഡാറ് ടീമുമായി കോഹ്‌ലി വരുന്നു; വിന്‍ഡീസിനെ ഭയന്ന് സൂപ്പര്‍താരങ്ങളെ തിരിച്ചുവിളിച്ചു - ഇനി തീ പാറും പോരാട്ടം

കാര്യവട്ടത്തേക്ക് അഡാറ് ടീമുമായി കോഹ്‌ലി വരുന്നു; വിന്‍ഡീസിനെ ഭയന്ന് സൂപ്പര്‍താരങ്ങളെ തിരിച്ചുവിളിച്ചു - ഇനി തീ പാറും പോരാട്ടം

കാര്യവട്ടത്തേക്ക് അഡാറ് ടീമുമായി കോഹ്‌ലി വരുന്നു; വിന്‍ഡീസിനെ ഭയന്ന് സൂപ്പര്‍താരങ്ങളെ തിരിച്ചുവിളിച്ചു - ഇനി തീ പാറും പോരാട്ടം
മുംബൈ , വ്യാഴം, 25 ഒക്‌ടോബര്‍ 2018 (16:30 IST)
വെസ്‌റ്റ് ഇന്‍ഡീസ് ടീം നനഞ്ഞ പടക്കമല്ലെന്ന് വ്യക്തമായതോടെ അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് സൂപ്പര്‍താരങ്ങളെ തിരിച്ചു വിളിച്ചു. ബോളിംഗില്‍ തിരിച്ചടി നേരിട്ടതോടെ പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരെയാണ് മടക്കി വിളിച്ചത്.

അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പരമ്പരയിലെ ഇന്ത്യയുടെ അവസാന മത്സരമാണ് കാര്യവട്ടത്ത് നടക്കുക. വിരാട് കോഹ്‌ലി കളിക്കുമെന്ന കാര്യത്തിലും വ്യക്തമായി.

അതേസമയം, പൃഥ്വി ഷാ ടീമില്‍ എത്തുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും ശിഖര്‍ ധവാന്റെയും രോഹിത് ശര്‍മ്മയുടെയും സാന്നിധ്യം യുവതാരത്തിന് തിരിച്ചടിയായി.  രണ്ടാം ഏകദിനത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ മുഹമ്മദ് ഷമിയെ തഴഞ്ഞു എന്നത് മാത്രമാണ് ഏക മാറ്റം.

ആദ്യ ഏകദിനത്തില്‍ 300ന് മുകളില്‍ സ്‌കോര്‍ ചെയ്‌ത വിന്‍ഡീസ് രണ്ടാമത്തെ മത്സരത്തില്‍ 300ന് മുകളില്‍ ചെയ്‌സ് ചെയ്‌ത് സമനില നേടിയതുമാണ് കോഹ്‌ലിയെ ഭയപ്പെടുത്തിയത്. ഇതോടെയാണ് ഭുവനേശ്വറിനെയും ബുംറയേയും തിരിച്ചു വിളിക്കാന്‍ ക്യാപ്‌റ്റനെ പ്രേരിപ്പിച്ചത്.

ടീം ഇന്ത്യ: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അമ്പാടി റായുഡു, ഋഷഭ് പന്ത്, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, ഉമേഷ് യാദവ്, കെഎല്‍ രാഹുല്‍, മനീഷ് പാണ്ഡേ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാട്ടും നൃത്തവുമായി ബ്രാവോ ഇനി ക്രിക്കറ്റിലില്ല; നിരാശയോടെ ആരാധകര്‍ - ഞെട്ടലോടെ വിന്‍ഡീസ്!