Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇങ്ങനെ കളിക്കാനാണെങ്കിൽ ഐപിഎൽ കളിക്കാൻ വരരുത്, വാർണറിനോട് സെവാഗ്

ഇങ്ങനെ കളിക്കാനാണെങ്കിൽ ഐപിഎൽ കളിക്കാൻ വരരുത്, വാർണറിനോട് സെവാഗ്
, ഞായര്‍, 9 ഏപ്രില്‍ 2023 (13:07 IST)
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ഡൽഹി ക്യാപ്പിറ്റൽസ് നായകനായ ഡേവിഡ് വാർണർ. എന്നാൽ ഏറെക്കാലമായി ഓസീസ് ജേഴ്സിയിലും ഐപിഎല്ലിലും പഴയ വിനാശകാരിയായ വാർണറാവാൻ താരത്തിന് സാധിക്കുന്നില്ല. റൺസ് കണ്ടെത്താൻ കഴിയുന്നുണ്ടെങ്കിലും വളരെയധികം ബോളുകൾ ഇതിനായി എടുക്കുന്നതിനാൽ പഴയ അപകടകാരിയായ വാർണറിൽ നിന്നും താരെ ഏറെ മാറിയിട്ടുണ്ട്.
 
 ഇത്തവണത്തെ ഐപിഎല്ലിൽ ഇതിനകം തന്നെ 158 റൺസ് താരം കണ്ടെത്തിയിട്ടുണ്ടെങ്കിലും 117 എന്ന മോശം സ്ട്രൈക്ക്റേറ്റിലാണ് താരത്തിൻ്റെ പ്രകടനം. രാജസ്ഥനെതിരായ കഴിഞ്ഞ മത്സരത്തിൽ 55 പന്തുകൾ നേരിട്ട താരം ആകെ നേടിയത് 65 റൺസ് മാത്രമാണ്. ഇതിനിടെ വാർണറുടെ കളിശൈലിയോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് മുൻ സഹതാരം കൂടിയായ വിരേന്ദർ സെവാഗ്.
 
 വാർണർ നിങ്ങൾ ഇത് കേൾക്കുകയാണെങ്കിൽ ദയവായി മികച്ച രീതിയിൽ കളിക്കാൻ നോക്കണം. 25 പന്തുകളിൽ നിന്നും 50 റൺസ് നിങ്ങൾ കണ്ടെത്തണം. നിങ്ങൾ ജെയ്സ്വാളിനെ കണ്ടുപഠിക്കു. അതിനൊന്നും കഴിയുന്നില്ലെങ്കിൽ ഐപിഎൽ കളിക്കാനായി വരരുത്. സെവാഗ് പറഞ്ഞു. നിങ്ങൾ വേഗത്തിൽ ഒരു 30 റൺസ് എടുത്ത് പുറത്താവുകയാണെങ്കിൽ അത് റോവ്മാൻ പവലിനും അഭിഷേക് പോറലിനും കൂടുതൽ പന്ത് കളിക്കാൻ സമയം നൽകും. ടീമിനും അതായിരിക്കും നന്നാവുക.സെവാഗ് കൂട്ടിച്ചേർത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് ക്ഷീണിതനാണ്. പക്ഷേ ഐപിഎല്ലിൽ വാർണറെ പോലെ ഗോട്ട് പ്ലയേഴ്സ് ചുരുക്കം: റെക്കോർഡ് തിളക്കത്തിൽ താരം