രണ്ടരമാസം മുന്‍പ് സീനിയര്‍ ലോകകപ്പ് ഫൈനലിലേറ്റ പരാജയത്തിന് പകരം വീട്ടാന്‍ ഇന്ത്യന്‍ യുവനിര ഇന്നിറങ്ങുന്നു. ജോഹന്നസ് ബര്‍ഗിലെ വില്ലോമൂര്‍ പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1:30നാണ് മത്സരം ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക് ഇന്ന് വിജയിക്കാനായാല്‍ അണ്ടര്‍ 19ലെ ആറാം കിരീടമാകും സ്വന്തമാക്കാന്‍ സാധിക്കുക. ആറ് ലോകകിരീടങ്ങളില്‍ രണ്ട് തവണ ഓസീസിനെയായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്.
മൂന്ന് തവണ റണ്ണറപ്പായ ഇന്ത്യയുടെ ഒമ്പതാം ഫൈനലാണിത്. നാലാം കിരീടം ലക്ഷ്യമിട്ടാണ് ഓസീസ് ഇന്ന് ഇറങ്ങുന്നത്. ടൂര്‍ണമെന്റിലെ കണക്കുകളിലെല്ലാം ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ് മുന്നിലുള്ളത്. ക്യാപ്റ്റന്‍ ഉദയ് സഹാറന്‍ 6 ഇന്നിങ്ങ്‌സില്‍ നിന്നും 389 റണ്‍സുമായി മുന്നിലുള്ളത്. മുഷീര്‍ ഖാന്‍ 338 റണ്‍സും സച്ചിന്‍ ദാസും മൂന്നാമതുണ്ട്. വിക്കറ്റ് നേട്ടത്തില്‍ 6 ഇന്നിങ്ങ്‌സില്‍ 17 വിക്കറ്റുകളുമായി ഇന്ത്യയുടെ സൗഫി പാണ്ഡെ മൂന്നാം സ്ഥാനത്തുണ്ട്.