Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇന്ത്യ- പാക് മത്സരത്തിന് തിരിച്ചടിയുണ്ടാകുമോ ?; ഉടക്ക് മറന്ന് പരാതിയുമായി കോഹ്‌ലിയും കുംബ്ലെയും

ഉടക്ക് മറന്ന് പരാതിയുമായി കോഹ്‌ലിയും കുംബ്ലെയും

ഇന്ത്യ- പാക് മത്സരത്തിന് തിരിച്ചടിയുണ്ടാകുമോ ?; ഉടക്ക് മറന്ന് പരാതിയുമായി കോഹ്‌ലിയും കുംബ്ലെയും
ബി​ർ​മിം​ഗ്ഹാം , വെള്ളി, 2 ജൂണ്‍ 2017 (14:13 IST)
ചാമ്പ്യന്‍‌സ് ട്രോഫിയില്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാം മത്സരത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പരാതിയുടെ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ അനില്‍ കുംബ്ലെയും.

ബി​ർ​മിം​ഗ്ഹാ​മിലെ എ​ഡ്ജ്ബാ​സ്റ്റ​ണ്‍ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ല്‍ പരിശീലനം നടത്താന്‍ മതിയായ സൗ​ക​ര്യ​മില്ലെന്നാണ് ഇരുവരും അധികൃതരെ അറിയിച്ചത്. പരിശീലനത്തിനായി ലഭിച്ച സ്ഥലം ചെറുതാണെന്നും ബോളര്‍മാര്‍ക്ക് റ​ണ്ണ​പ്പെ​ടു​ത്ത് ബൗ​ൾ ചെ​യ്യാ​ൻ പോ​ലും സാധിക്കുന്നില്ല എന്നുമാണ് പരാതി.

ന്യൂ​സി​ല​ൻ​ഡ്-​ ഓ​സ്ട്രേ​ലി​യ മ​ത്സ​രം ന​ട​ക്കാ​നു​ള്ള​തി​നാലാണ് പ്രധാന സ്‌റ്റേഡിയം വിട്ടു നല്‍കാത്തത് എന്നാണ് സം​ഘാ​ട​ക​ര്‍ ഇന്ത്യന്‍ ടീമിനെ അറിയിച്ചത്. ഇ​തേ​തു​ട​ർ​ന്നാ​ണ് ടീം ​മാ​നേ​ജ​ർ വ​ഴി സം​ഘ​ടാ​ക​രെ അ​തൃ​പ്തി അ​റി​യി​ക്കാ​ൻ കുംബ്ലെയും കോഹ്‌ലിയും ത​യാ​റാ​യ​ത്.

ഞായറാഴ്‌ചയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ മത്സരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെബ്‌ദുനിയ ഫാന്‍റസി ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കൂ, 2.5 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നേടൂ!