സമീപകാലത്തായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും മികച്ച രീതിയിൽ കളിക്കുന്ന താരമാണ് സർഫറാസ് ഖാൻ. ടെസ്റ്റ് ക്രിക്കറ്റിൽ സീനിയർ താരങ്ങൾക്ക് പകരമായി പുതിയ താരങ്ങളെ വളർത്തിയെടുക്കേണ്ട സമയത്തും കഴിഞ്ഞ 3 വർഷക്കാലമായി ആഭ്യന്തരക്രിക്കറ്റിൽ സ്വപ്നതുല്യമായ പ്രകടനം നടത്തുന്ന താരത്തിന് ലഭിക്കുന്നത് അവഗണന മാത്രമാണ്.
ബെംഗളുരുവിൽ നടന്ന രഞ്ജി ട്രോഫി ഫൈനലിലെ സെഞ്ചുറി പ്രകടനത്തിന് ശേഷം തനിക്ക് ഇന്ത്യൻ ടീമിലേക്ക് വിളിയെത്തുമെന്ന് ടീമിൻ്റെ മുഖ്യ സെലക്ടറായ ചേതൻ ശർമ പറഞ്ഞിരുന്നതായി സർഫറാസ് പറയുന്നു. ഇതുവരെ അവസരം ലഭിക്കാത്തതിൽ നിരാശവേണ്ടെന്നും മികച്ചത് സംഭവിക്ക തന്നെ ചെയ്യുമെന്നും ചേതൻ ശർമ പറഞ്ഞു.
എന്നാൽ ടീമിനെ പ്രഖ്യാപിച്ചപ്പോൾ എനിക്ക് സ്ഥാനമില്ല. അത് വളരെ സങ്കടമുണ്ടാക്കി. എൻ്റെ സ്ഥാനത്ത് ആര് തന്നെയായാലും ആ സങ്കടമുണ്ടാകും. ഇന്ത്യൻ ടീമിലേക്കുള്ള വിളി ഞാൻ ഏറെ പ്രതീക്ഷിച്ചിരുന്നു. എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഞാൻ ആലോചിച്ചു. ഒറ്റയ്ക്കിരുന്നു കളിച്ചു. സർഫറാസ് പറഞ്ഞു. കഴിഞ്ഞ രഞ്ജി സീസണിൽ 122.75 ശരാശരിയിൽ 8982 റൺസാണ് സർഫറാസ് നേടിയത്. നാല് സെഞ്ചുറിയും 2 അർധസെഞ്ചുറിയും ഇതിൽ ഉൾപ്പെടൂന്നു. 275 ആണ് മികച്ച സ്കോർ.