2019ൽ ടെസ്റ്റ് ഓപ്പണറെന്ന നിലയിൽ ടീമിൽ അവസരം ലഭിച്ചപ്പോൾ തന്റെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് വെളിപ്പെടുത്തി ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമ. ഇത് തന്റെ അവസാന അവസരമാണെന്ന് അറിയാമായിരുന്നെന്നും മാനസികമായി താൻ അതിന് തയ്യാറായിരുന്നുവെന്നും രോഹിത് പറഞ്ഞു.
ഓപ്പണറാവാന്‍ അവസരം ലഭിച്ചപ്പോള്‍ എന്റെ മുന്നിലുള്ള അവസാന അവസരമാണിതെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. ടീം മാനേജ്‌മെന്റ് ഓപ്പണറാക്കാൻ തീരുമാനിച്ചപ്പോൾ മാനസികമായി ഞാൻ തയ്യാറെടുത്തിരുന്നു. മധ്യനിരയിൽ ടീമിൽ അവസരം കിട്ടിയപ്പോൾ വേണ്ട വിധം അത് വിനിയോഗിക്കാനായിരുന്നില്ല. അതിനാൽ ടെസ്റ്റിൽ എനിക്ക് ലഭിക്കാൻ പോകുന്ന അവസാന അവസരം ഇതാണെന്ന് അറിയാമായിരുന്നു.
. മത്സര വേദികളില്‍ ഇത്തരത്തിലുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ടതാണ്. ഇത്തരത്തിലുള്ള പല സാഹസങ്ങളും നടത്തേണ്ടിവരും. എനിക്കന്ന് തിളങ്ങാന്‍ സാധിച്ചിരുന്നില്ലെങ്കില്‍ എന്തും സംഭവിക്കുമായിരുന്നു രോഹിത് ശര്‍മ പറഞ്ഞു.