ഏഷ്യാക്കപ്പിലെ ഇന്ത്യ-പാക് പോര് അടുത്തതോടെ ക്രിക്കറ്റ് ലോകം ഒന്നടങ്കം വലിയ ആവേശത്തിലാണ്. പാകിസ്ഥാനെതിരെ കളിച്ച സമയം തനിക്ക് രണ്ട് പാകിസ്ഥാൻ പേസർമാരെ സ്പിന്നർമാരെ പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്.
ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളിൽ മുൾട്ടാനിൽ നേടിയ 309 റൺസാണ് എനിക്ക് പ്രിയപ്പെട്ട ഇന്നിങ്സ്. കാരണം എന്നെപോലെ ഉള്ള ഒരു ഓപ്പണർ 300 റൺസ് സ്കോർ ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല. സെവാഗ് ടെസ്റ്റ് താരമല്ല എന്ന നിലയിലാണ് മാധ്യമങ്ങൾ എഴുതിയിരുന്നത്. സെവാഗ് പറയുന്നു. ഞാൻ പാകിസ്ഥാനെതിരെ 309 റൺസ് കണ്ടെത്തുന്നതിന് മുൻപ് പാകിസ്ഥാനെതിരെ നടന്ന നാല് മത്സരങ്ങളിൽ ഞാൻ സ്കോർ ചെയ്തിരുന്നില്ല.റൺസ് കണ്ടെത്തിയില്ലെങ്കിൽ എന്നെ ഒഴിവാക്കുമെന്ന് തോന്നി.
നല്ല തുടക്കം ലഭിച്ച് 30-40 റൺസ് നേടിയാൻ സ്കോർ ഉയർത്താൻ എനിക്ക് കഴിയും. ന്യൂ ബോൾ എറിയുന്നത് 155 കിമി സ്പീഡിൽ എറിയുന്ന ഷൊയെബ് അക്തറും 145ന് മുകളിൽ വേഗതയിൽ എറിയുന്ന മുഹമ്മദ് സമിയും. ആ സ്പെൽ എനിക്ക് പേടിയുണ്ടായിരുന്നു. എന്നാൽ ഇരുവരുടെയും സ്പെൽ കഴിഞ്ഞതോടെ കാര്യങ്ങൾ എനിക്ക് എളുപ്പമായി. പിന്നീട് ബൗൾ ചെയ്യാൻ വന്ന ഷബീർ അഹ്മദ്, അബ്ദുൾ റസാഖ് എന്നീ ഫാസ്റ്റ് ബൗളർമാരെ സ്പിന്നർമാരെ പോലെയാണ് എനിക്ക് തോന്നിയത്. സെവാഗ് പറഞ്ഞു.