Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എവിടെ പോയാലും നാണക്കേട്'; കോലി മുദ്രാവാക്യങ്ങളുമായി ഗംഭീറിനെ പരിഹസിച്ച് ഹൈദരബാദ് ആരാധകര്‍, കുപ്പിയേറ് (വീഡിയോ)

'എവിടെ പോയാലും നാണക്കേട്'; കോലി മുദ്രാവാക്യങ്ങളുമായി ഗംഭീറിനെ പരിഹസിച്ച് ഹൈദരബാദ് ആരാധകര്‍, കുപ്പിയേറ് (വീഡിയോ)
, ഞായര്‍, 14 മെയ് 2023 (11:19 IST)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് - സണ്‍റൈസേഴ്‌സ് ഹൈദരബാദ് മത്സരത്തിനിടെ ഗൗതം ഗംഭീറിനെ പരിഹസിച്ച് ഹൈദരബാദ് ആരാധകര്‍. ഹൈദരബാദിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തിനിടെ 'കോലി കോലി' മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് ഹൈദരബാദ് ആരാധകര്‍ ലഖ്‌നൗ മെന്ററായ ഗംഭീറിനെ പരിഹസിച്ചത്. ടൈം ഔട്ടിനിടെ ഗംഭീര്‍ മൈതാനത്ത് എത്തിയപ്പോഴായിരുന്നു സംഭവം. 
 
ഹൈദരബാദ് ബാറ്റ് ചെയ്യുന്ന സമയത്ത് ടൈം ഔട്ടിനിടെ ലഖ്‌നൗ താരങ്ങളോട് സംസാരിക്കാന്‍ എത്തിയതാണ് ഗംഭീര്‍. മൈതാനത്തേക്ക് ഗംഭീര്‍ ഇറങ്ങിയ സമയം മുതല്‍ ഹൈദരബാദ് ആരാധകര്‍ 'കോലി കോലി' എന്ന് മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ തുടങ്ങി. ആരാധകര്‍ തന്നെ ലക്ഷ്യം വയ്ക്കുകയാണെന്ന് മനസ്സിലായിട്ടും മൈതാനത്തിലൂടെ മുഖം താഴ്ത്തി നടക്കുകയാണ് ഗംഭീര്‍ ചെയ്തത്. ലഖ്‌നൗ ഡഗ്ഔട്ടിലേക്ക് ആരാധകര്‍ പാഴ് വസ്തുക്കളും കുപ്പികളും വലിച്ചെറിഞ്ഞു. 
ഡഗ്ഔട്ടിലേക്ക് കുപ്പികളടക്കം എത്തിയതോടെ താരങ്ങളും പരിശീലകരും ഡഗ്ഔട്ട് വിട്ട് പുറത്തിറങ്ങി. പിന്നീട് സുരക്ഷാ ജീവനക്കാരെത്തിയാണ് രംഗം ശാന്തമാക്കിയത്. ഗംഭീര്‍ മൈതാനത്ത് നിന്ന് മടങ്ങുമ്പോഴും ഹൈദരബാദ് ആരാധകര്‍ 'കോലി കോലി' മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rajasthan Royals: ഇന്ന് ജയിച്ചില്ലെങ്കില്‍ സഞ്ജുവിന്റെ രാജസ്ഥാന് എട്ടിന്റെ പണി, പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിക്കും