യുവതാരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും ലോകേഷ് രാഹുലും കോഫി വിത്ത് കരണ്‍ എന്ന പരിപാടിയിൽ വച്ച് സ്ത്രീകളെ കുറിച്ച് മോശം പരാമർശം നടത്തിയ സംഭവം ക്രിക്കറ്റ് ലോകത്തിനു ഏറെ നാണക്കേടുണ്ടാക്കിയ സംഭവം ആയിരുന്നു. അതേ തുടർന്നുണ്ടായ സാഹചര്യങ്ങൾ വെളിപ്പെടുത്തുകയാണ് കെ എൽ രാഹുൽ ഇപ്പോൾ.
‘കള്ളം പറയില്ല. അന്നത്തെ സംഭവങ്ങള്‍ വളരെ കടുപ്പമേറിയതായിരുന്നു. തന്നെ അവ ഏറെ അസ്വസ്ഥനാക്കുകയും ചെയ്തു. സ്വയം ദേഷ്യം തോന്നിയിട്ടുണ്ട്. എങ്കിലും തെറ്റ് അംഗീകരിച്ച് അതില്‍ നിന്നും കരകയറാന്‍ കഴിഞ്ഞു. ചില കാര്യങ്ങള്‍ വളരെ സെന്‍സിറ്റീവാണെന്നു അന്നു മനസ്സിലായി. എന്തു ചെയ്താലും ചിലര്‍ നിങ്ങളെ മോശം കാര്യം മാത്രം കണ്ടു പിഠിക്കുമെന്നും അന്നു ബോധ്യമായി‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ക്രിക്കറ്റില്‍ മാത്രമാണ് താന്‍ മികച്ചതെന്നു അന്നു തിരിച്ചറിയുകയും കഴിവിന്റെ പരമാവധി നല്‍കിയാല്‍ മാത്രമേ അതില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂയെന്നു ബോധ്യമായതായും രാഹുല്‍ പറയുന്നു.
അന്നത്തെ വിവാദത്തിനു ശേഷം സസസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതു വരെ കുറച്ചു കാലം പാണ്ഡ്യയോട് താന്‍ സംസാരിച്ചിരുന്നില്ലെന്നു രാഹുല്‍ വെളിപ്പെടുത്തി. കുറച്ച് ആഴ്ചകള്‍ പുറം ലോകവുമായി തനിക്കും പാണ്ഡ്യക്കും ഒരു ബന്ധവുമില്ലായിരുന്നു. ഇപ്പോള്‍ പാണ്ഡ്യയും താനും തമ്മില്‍ നല്ല സൗഹൃദമാണുള്ളത്. ക്രിക്കറ്റ് കളിച്ചും യാത്ര ചെയ്തും തങ്ങള്‍ കൂടുതല്‍ സമയവും ഒരുമിച്ചു തന്നെയാണ്. നല്ലൊരു സുഹൃത്താണ് പാണ്ഡ്യയെന്നും രാഹുല്‍ വ്യക്തമാക്കി.
പരിപാടി വിവാദമായതോടെ രണ്ടു പേരെയും ബിസിസിഐ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഓസ്ട്രലിയ, ന്യൂസിലാന്‍ഡ് പര്യടനങ്ങള്‍ ഇരുവര്‍ക്കും നഷ്ടമായി. പിന്നീട് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതോടെയാണ് രാഹുലിനും പാണ്ഡ്യക്കും ലോകകപ്പ് ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞത്.