Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരം; സാധ്യത ടീം ഇങ്ങനെ - പന്തിന് നിര്‍ണായകം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരം; സാധ്യത ടീം ഇങ്ങനെ - പന്തിന് നിര്‍ണായകം
ധര്‍മശാല , ശനി, 14 സെപ്‌റ്റംബര്‍ 2019 (14:55 IST)
ട്വന്റി-20 ലോകകപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യക്ക് നിര്‍ണായകമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ട്വന്റി-20 പരമ്പര. യുവതാരങ്ങളെ കണ്ടെത്തുകയും നിര്‍ണായക ബാറ്റിംഗ് പൊസിഷനായ നാലാം നമ്പറില്‍ സ്ഥിരമായി ഒരു താരത്തെ കണ്ടെത്തുകയും വേണം.

വിരാട് കോഹ്‌ലിയുടെ കീഴില്‍ ശക്തമായ ഒരു ടീമിനെ വാര്‍ത്തെടുക്കണമെങ്കില്‍ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയേ മതിയാകു. ഇനിയുള്ള ട്വന്റി-20 പരമ്പരകളാണ് അതിനുള്ള പരിക്ഷണ വേദി. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ആദ്യ പോരിന് ഇറങ്ങുമ്പോള്‍ നാലാം നമ്പര്‍ മുതല്‍ താഴോട്ട് പരീക്ഷണങ്ങള്‍ ഉണ്ടാകും.

ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി എന്നിവര്‍ തുടരും. തലവേദനയാകുന്ന നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ എത്തുമ്പോള്‍ യുവതാരം ഋഷഭ് പന്ത് അഞ്ചാമതെത്തും. തുടര്‍ച്ചയായി മോശം ഫോം തുടരുന്ന പന്തിന് നിര്‍ണായകമാണ് ഈ പരമ്പര.

ഇന്ത്യ എയ്‌ക്കു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു വി സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ പന്തിന് പകരക്കാരനായി ടീമിലെത്താന്‍ തയ്യാറായി നില്‍ക്കുകയാണ്. ആറാം സ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യ എത്തുമ്പോള്‍ ഏഴാമനായി ക്രുനാല്‍ പാണ്ഡ്യയും പിന്നീട് രവീന്ദ്ര ജഡേജയും എത്തും. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഹാര്‍ദിക്കിന്റെ സ്ഥാനത്തില്‍ ചലനമുണ്ടാകും.

സീനിയര്‍ പേസര്‍മാര്‍ക്ക് വിശ്രമം നല്‍കിയതിനാല്‍ ബോളിംഗ് ഡിപ്പാര്‍ട്ട്മെന്റ് നയിക്കുന്നത് ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി എന്നിവരാകും. ജഡേജയും ക്രുനാല്‍ പാണ്ഡ്യയുമാണ് സ്‌പിന്‍ ബോളര്‍മാര്‍.

ഇന്ത്യയുടെ സാധ്യത ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുലിനെ മാത്രമല്ല പാണ്ഡ്യയേയും ഇന്ത്യയ്ക്ക് വേണ്ട? വിശദീകരണവുമായി ചീഫ് സെലക്ടർ