Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ക്ലബ് മത്സരം ഇതിലും നന്നായി സംഘടിപ്പിക്കും, മൂന്നാം ദിവസവും കളി മുടങ്ങി, ഇന്ത്യയെ നാണം കെടുത്തി നോയിഡയിലെ പിച്ച്

Noida Ground

അഭിറാം മനോഹർ

, ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (11:28 IST)
Noida Ground
അഫ്ഗാനിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം മൂന്നാം ദിവസവും മുടങ്ങി. ചെറിയ മഴ മാത്രമാണ് പെയ്തതെങ്കിലും സ്റ്റേഡിയത്തിലെ മോശമായ ഡ്രെയിനേജ് സംവിധാനവും ഔട്ട്ഫീല്‍ഡിന്റെ പരാധീനതകളും കാരണം ഇതുവരെയും മത്സരത്തില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചിട്ടില്ല. ക്രിക്കറ്റ് ലോകത്തെ ഏറ്റവും സമ്പന്നമായ ബോര്‍ഡായിരുന്നിട്ട് കൂടി ക്ലബ് മത്സരത്തിന്റെ ഗ്രൗണ്ടിലും പരിതാപകരമായ അവസ്ഥയിലാണ് നോയിഡ സ്റ്റേഡിയം. ഇതോടെ ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ തുണിയുരിഞ്ഞുപോയ അവസ്ഥയിലാണ് ഇന്ത്യ.
 
ഒന്നാം ദിവസത്തിന്റെ വൈകുന്നേരം ചില നേരങ്ങളില്‍ അല്പം മഴ മാത്രമാണ് പെയ്തത്. എന്നിട്ട് പോലും ഗ്രൗണ്ട് ജീവനക്കാര്‍ക്ക് മൈതാനം ഉണക്കാന്‍ ആയില്ല. ഇതിനുള്ള സംവിധാനങ്ങള്‍ ഒന്നും തന്നെ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നില്ല. രണ്ടാം ദിവസം ഗ്രൗണ്ട് സ്റ്റാഫ് ഫീല്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും പുല്ല് പറിച്ച് കൊണ്ട് നനഞ്ഞ പ്രദേശങ്ങളില്‍ വെയ്ക്കുന്ന കാഴ്ച ഇന്ത്യയെ നാണം കെടുത്തുന്നതായിരുന്നു. കളി കാണാനെത്തിയ ആരാധകരോട് പോലും ഗ്രൗണ്ട് ഉണക്കാന്‍ സ്റ്റേഡിയം അധികൃതര്‍ സഹായം അഭ്യര്‍ഥിച്ചിരുന്നു.
 
നാട്ട് പ്രദേശങ്ങളില്‍ കാണുന്ന ഷാമിയാന പന്തല്‍ പോലുള്ള ലോക്കല്‍ കവറുകളാണ് പിച്ചുകള്‍ മൂടാനായി ഉപയോഗിച്ചിരുന്നത്. ഒരു അന്താരാഷ്ട്ര മത്സരം നടത്താനുള്ള യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് നോയിഡയില്‍ മത്സരം സംഘടിപ്പിച്ചത്. ഇതാദ്യമായാണ് ഇവിടെ ഒരു അന്താരാഷ്ട്ര മത്സരം നടക്കുന്നത്. എന്നാല്‍ ആദ്യമത്സരം തന്നെ രാജ്യത്തെ നാണം കെടുത്തുന്ന തരത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ഇതോടെ തങ്ങള്‍ക്ക് ലഭിച്ച സൗകര്യങ്ങളില്‍ അഫ്ഗാന്‍ താരങ്ങളും അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പി ടി ഉഷ ഫോട്ടോയെടുത്തത് അറിഞ്ഞില്ല, നാട്ടുകാർക്ക് മുന്നിൽ നന്മമരം കളിച്ചു,ഒളിമ്പിക്സ് അസോസിയേഷനിൽ നിന്നും പിന്തുണ ലഭിച്ചില്ല: വിനേഷ് ഫോഗാട്ട്