Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയ്ക്ക് കപ്പടിക്കാന്‍ ഹാര്‍ദ്ദിക്കിന്റെ ഫോം നിര്‍ണായകം: എല്‍ ബാലാജി

ഇന്ത്യയ്ക്ക് കപ്പടിക്കാന്‍ ഹാര്‍ദ്ദിക്കിന്റെ ഫോം നിര്‍ണായകം: എല്‍ ബാലാജി

അഭിറാം മനോഹർ

, തിങ്കള്‍, 3 ജൂണ്‍ 2024 (18:49 IST)
ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ഉപനായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഫോം ഇന്ത്യയ്ക്ക് നിര്‍ണായകമാണെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ ലക്ഷ്മീപതി ബാലാജി. ഇന്ത്യയ്ക്ക് കിരീടം നേടണമെങ്കില്‍ ഹാര്‍ദ്ദിക്കിന്റെ പ്രകടനം പ്രധാനമാകുമെന്നാണ് ബാലാജി വ്യക്തമാക്കിയത്.
 
ഇന്ത്യന്‍ ടീം നോക്കൗട്ടിലേക്ക് മുന്നേറാന്‍ ഹാര്‍ദ്ദിക് നിര്‍ണായകമായ പങ്ക് വഹിക്കണം. ഹാര്‍ദ്ദിക് ഫോമിലേക്ക് ഉയര്‍ന്നാല്‍ അത് ഇന്ത്യയ്ക്ക് നല്‍കുന്ന ബാലന്‍സ് വലുതായിരിക്കും. പ്രത്യേകിച്ചും ബാറ്റിംഗില്‍ അവന്‍ തിളങ്ങുമ്പോള്‍ അത് ടീമിന് കൂടുതല്‍ ഫ്‌ളെക്‌സിബിലിറ്റി നല്‍കും. പവര്‍ പ്ലേയിലും ഡെത്ത് ഓവറുകളിലും ഹാര്‍ദ്ദിക്കിനെ ബൗളറായും ഉപയോഗിക്കാനാകും. സിക്‌സുകള്‍ അടിക്കാനുള്ള തന്റെ കഴിവ് എങ്ങോട്ടും പോയിട്ടില്ലെന്ന് ഹാര്‍ദ്ദിക് ബംഗ്ലാദേശിനെതിരെ തെളിയിച്ചതാണ്. ഈ പ്രകടനം തന്നെ ലോകകപ്പില്‍ ഉടനീളം ഹാര്‍ദ്ദിക് നടത്തേണ്ടത് അവശ്യമാണ്. ബാലാജി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് നേടാനാവുമോ? നൽകാൻ ഒരു ഉപദേശം മാത്രമെ ഉള്ളുവെന്ന് യുവരാജ്