Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് ഏറ്റവും വെറുക്കപ്പെട്ട സിക്‌സ്, ധോണിയും സഞ്ജുവും ചെയ്തത് ഓര്‍മയുണ്ടോ? ഹാര്‍ദിക് പാണ്ഡ്യ മോശം ലീഡറെന്ന് വിമര്‍ശനം (വീഡിയോ)

കളി അവസാനിക്കുമ്പോള്‍ തിലക് വര്‍മ 37 പന്തില്‍ നിന്ന് 49 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു

ഇത് ഏറ്റവും വെറുക്കപ്പെട്ട സിക്‌സ്, ധോണിയും സഞ്ജുവും ചെയ്തത് ഓര്‍മയുണ്ടോ? ഹാര്‍ദിക് പാണ്ഡ്യ മോശം ലീഡറെന്ന് വിമര്‍ശനം (വീഡിയോ)
, ബുധന്‍, 9 ഓഗസ്റ്റ് 2023 (11:35 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി നേടാനുള്ള അവസരം നഷ്ടമാക്കിയ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് ആരാധകര്‍. ഒരു നല്ല ലീഡറാകണമെങ്കില്‍ തന്റെ ടീമിലെ സഹതാരങ്ങളെ പ്രചോദിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് സോഷ്യല്‍ മീഡിയ ഹാര്‍ദിക്കിനോട് പറയുന്നു. അരങ്ങേറ്റ പരമ്പര കളിക്കുന്ന തിലക് വര്‍മയ്ക്ക് തുടര്‍ച്ചയായി രണ്ടാം അര്‍ധ സെഞ്ചുറി നേടാനുള്ള അവസരമാണ് ഹാര്‍ദിക്കിന്റെ ഒരു സിക്‌സ് കാരണം നഷ്ടമായത്. 
കളി അവസാനിക്കുമ്പോള്‍ തിലക് വര്‍മ 37 പന്തില്‍ നിന്ന് 49 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു. ഒരു റണ്‍സ് കൂടി നേടിയാല്‍ അര്‍ധ സെഞ്ചുറി സ്വന്തമാക്കാമായിരുന്നു. എന്നാല്‍ ഹാര്‍ദിക് സിക്സര്‍ പറത്തി അതിവേഗം കളി അവസാനിപ്പിക്കുകയായിരുന്നു. 14 ബോളില്‍ രണ്ട് റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോള്‍ ഹാര്‍ദിക്കാണ് ക്രീസില്‍ ഉണ്ടായിരുന്നത്. അപ്പോള്‍ ഒരു സിംഗിള്‍ നേടി തിലക് വര്‍മയ്ക്ക് സ്ട്രൈക്ക് നല്‍കിയിരുന്നെങ്കില്‍ തൊട്ടടുത്ത പന്തില്‍ സിംഗിള്‍ നേടിയാല്‍ പോലും തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി നേടാമായിരുന്നു. മാത്രമല്ല ഒരു യുവതാരത്തിന് കളി ഫിനിഷ് ചെയ്യാനുള്ള അവസരം നല്‍കുന്നത് ആ താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ സിക്സര്‍ പറത്തി ഹാര്‍ദിക്ക് ഇന്ത്യയെ ജയിപ്പിക്കുകയായിരുന്നു.
ഹാര്‍ദിക് പാണ്ഡ്യയുടെ ഫിനിഷിങ് സിക്‌സിനെ വെറുക്കപ്പെട്ട സിക്‌സ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും വിശേഷിപ്പിച്ചിരിക്കുന്നത്. ധോണി ക്യാപ്റ്റനായിരുന്ന സമയത്ത് വിരാട് കോലിക്ക് കളി ഫിനിഷ് ചെയ്യാന്‍ അവസരം നല്‍കുന്നതിനായി സിംഗിള്‍ ഓടാതിരുന്നതും രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ യഷസ്വി ജയ്‌സ്വാള്‍ സെഞ്ചുറി അടിക്കുന്നതിനു വേണ്ടി വൈഡ് ബോള്‍ കളിച്ചതും ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ ഹാര്‍ദിക്കിനെ വിമര്‍ശിക്കുന്നത്. 
 
ഹാര്‍ദിക് സെല്‍ഫിഷ് ആണെന്ന് നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നു. 
ഒരു നല്ല നായകന് ചേരുന്നതല്ല ഹാര്‍ദിക്കിന്റെ മനോഭാവമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Hardik Pandya: തിലകിന്റെ അര്‍ധ സെഞ്ചുറി നഷ്ടപ്പെടുത്തി, സഞ്ജുവിന് അവസരം നിഷേധിച്ചു; ഹാര്‍ദിക് പാണ്ഡ്യ സെല്‍ഫിഷ് എന്ന് സോഷ്യല്‍ മീഡിയ