ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾ എക്കാലവും ഇരു രാജ്യങ്ങളിലെ ജനങ്ങളിൽ വലിയ ആവേശമാണ് സൃഷ്‌ടിച്ചിട്ടുള്ളത്. കളിക്കളത്തിൽ ടീമുകൾ ഏറ്റുമുട്ടുമ്പോൾ കളിക്കളത്തിന് പുറത്ത് ആരാധകർ വാക്കുകൾ കൊണ്ട് കൊമ്പുകോർക്കുന്നത് പതിവാണ്. സോഷ്യൽ മീഡിയ കാലമായപ്പോൾ ഈ യുദ്ധം നടക്കുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ്.
ഇപ്പോഴിതാ ഇന്ത്യ-പാക് മത്സരത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടിയിരിക്കുകയാണ് പാകിസ്ഥാൻ മുൻ താരമായ മൊഹമ്മദ് ആമിറും ഇന്ത്യയുടെ ഹർഭജൻ സിങും.മുന്‍പ് നടന്ന ഒരു ടെസ്റ്റ് മത്സരത്തില്‍ ഷാഹിദ് അഫ്രീദി, ഹര്‍ഭജനെ തുടര്‍ച്ചയായി നാലു പന്തില്‍ സിക്‌സര്‍ പറത്തുന്ന വീഡിയോ പങ്കുവെച്ച് ആമിറാണ് ട്വിറ്റർ പോരിന് തുടക്കമിട്ടത്.
2010ലെ ലോർഡ്‌സ് ടെസ്റ്റിൽ ആമിർ എറിഞ്ഞ വിവാദമായ നോബോളിന്റെ ചിത്രമാണ് ഇതിന് മറുപടിയായി ഭാജി പോസ്റ്റ് ചെയ്‌തത്. മനോഹരമായ കളിയെ അപമാനിച്ചതിന് നിങ്ങളെയും നിങ്ങളെ പിന്തുണയ്ക്കുന്നവരെയും ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും ഹർഭജൻ ചിത്രത്തിനൊപ്പം കുറിച്ചു. ഇതിന് മോശം വാക്ക് ഉപയോഗിച്ചുകൊണ്ടായിരുന്നു ആമിറിന്റെ മറിപടി. ഇതോടെ ട്വിറ്ററിൽ രണ്ട് താരങ്ങളും തമ്മിൽ വാക്കേറ്റം തന്നെയായി.
ഒടുവില്‍ മുന്‍പ് നടന്ന ഒരു മത്സരത്തില്‍ മുഹമ്മദ് ആമിറിന്റെ പന്തില്‍ താന്‍ സിക്‌സര്‍ അടിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചാണ് ഭാജി വാക്‌പോരിന് അവസാനം കുറിച്ചത്.