ഫോംഔട്ടിനെ തുടര്‍ന്ന് ടെസ്റ്റ് സ്ക്വാഡില്‍ നിന്ന് പുറത്താക്കപ്പെട്ട ചേതേശ്വര്‍ പുജാരയ്ക്കും അജിങ്ക്യ രഹാനെയ്ക്കും പകരക്കാരെ കണ്ടെത്തി ഇന്ത്യ. പുജാരയുടെ വണ്‍ഡൗണ്‍ സ്ഥാനത്തേക്ക് ഹനുമ വിഹാരിയേയും രഹാനെയുടെ അഞ്ചാം നമ്പറിലേക്ക് ശ്രേയസ് അയ്യരേയുമാണ് ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇരുവരും പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചു. ടെസ്റ്റില്‍ കോലി മൂന്നാം നമ്പറില്‍ തുടരും.