Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലിയല്ല മാൻ ഓഫ് ദ മാച്ചിന് അർഹൻ, എതിർപ്പ് പരസ്യമാക്കി ഗംഭീർ

കോലിയല്ല മാൻ ഓഫ് ദ മാച്ചിന് അർഹൻ, എതിർപ്പ് പരസ്യമാക്കി ഗംഭീർ
, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (14:38 IST)
ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ 228 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരും പിന്നാലെയെത്തിയ കെ എല്‍ രാഹുലും വിരാട് കോലിയും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്. കെ എല്‍ രാഹുല്‍(111), വിരാട് കോലി(122) എന്നിവര്‍ സെഞ്ചുറി നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 128 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പാക് ബാറ്റിംഗിന്റെ നടുവൊടിച്ചത്. പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം പിറന്ന മത്സരത്തില്‍ വിരാട് കോലിയായിരുന്നു മത്സരത്തിലെ താരം.
 
എന്നാല്‍ കോലിയെ കളിയിലെ താരമായി തിരെഞ്ഞെടുത്തതില്‍ എതിര്‍പ്പ് പരസ്യമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീര്‍. മത്സരത്തില്‍ 122 റണ്‍സുമായി തിളങ്ങാന്‍ കോലിയ്ക്ക് സാധിച്ചെങ്കിലും ഇന്ത്യയുടെ സ്പിന്നറായ കുല്‍ദീപ് യാദവാണ് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടാന്‍ അര്‍ഹനെന്ന് ഗംഭീര്‍ പറയുന്നു. പാകിസ്ഥാന്‍ താരങ്ങള്‍ സ്പിന്നിനെ നല്ലരീതിയില്‍ കളിക്കുന്നവരാണ്. പക്ഷേ കുല്‍ദീപിന്റെ പന്തുകളെ വായിച്ചെടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അതൊരു വലിയ കാര്യമാണ്. കോലിയും രാഹുലും സെഞ്ചുറികള്‍ നേടി. രോഹിത് ഗില്‍ എന്നിവരും ബാറ്റ് കൊണ്ട് തിളങ്ങി. പക്ഷേ സ്പിന്‍ നന്നായി കളിക്കുന്ന പാകിസ്ഥാന്‍ താരങ്ങള്‍ക്കെതിരെ 8 ഓവറില്‍ 5 വിക്കറ്റ് നേടുക എന്നത് വലിയ കാര്യമാണ്. അതാണ് കളി മാറ്റിമറിച്ചത്. ഓസീസിനെതിരെയോ,ന്യൂസിലന്‍ഡിനെതിരെയോ ആണ് കോലിയ്ക്ക് മാന്‍ ഓഫ് ദ മാച്ച് സമ്മാനിച്ചതെങ്കില്‍ എനിക്ക് അത് മനസിലാക്കാമായിരുന്നു. ഇവിടെ കുല്‍ദീപിന്റെ മികവ് കൊണ്ടാണ് 5 വിക്കറ്റ് നേടാനായത്. ഗംഭീര്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യ കളിക്കളത്തിലേക്ക്, ശ്രീലങ്കയ്‌ക്കെതിരെ ഷമി കളിച്ചേക്കും, ശ്രേയസിന്റെ കാര്യത്തില്‍ വ്യക്തതയില്ല