രോഹിത് ശർമയ്ക്ക് സ്ട്രൈക്ക് കൈമാറി കളിയ്ക്കാനുള്ള കഴിവില്ല എന്നും അവിടെയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി വ്യത്യസ്തനാകുന്നത് എന്നും മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. രോഹിതിൽ നിന്നും കോഹ്‌ലി എങ്ങനെ വ്യത്യസ്തനാകുന്നു എന്ന ചോദ്യത്തിന് മറുപടിയായാണ് ഗംഭിറിന്റെ വെളിപ്പെടുത്തൽ. ഈ കഴിവ് കാരണമാണ് കോഹ്‌ലി സ്ഥിരതയുള്ള കളിക്കാരനാകുന്നത് എന്നും ഗംഭീർ പറയുന്നു.
സ്‌ട്രൈക്ക് കൈമാറുന്നതില്‍ കോഹ്‌ലിക്കുള്ള കഴിവ് രോഹിത്തിനില്ല. ബിഗ് ഷോട്ടുകൾ കളിയ്ക്കുന്ന താരമാണ് രോഹിത്. എന്നാല്‍ സ്‌ട്രൈക്ക് കൈമാറി കളിക്കാനുള്ള മികവ് കൊണ്ടാണ് കോഹ്‌ലി കൂടുതല്‍ സ്ഥിരതയുള്ള കളിക്കാരനാവുന്നത്, സ്‌ട്രൈക്ക് കൈമാറി കളിക്കാനുള്ള കഴിവ് ക്രിസ് ഗെയ്‌ലിനില്ല. സ്പിന്‍ ബൗളിങ്ങിനെതിരെ ഓരോ പന്തിലും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ ഡിവില്ലിയേഴ്‌സിനും കഴിയില്ല. എന്നാല്‍ കോഹ്‌ലിയ്ക്ക് അതിന് സാധിയ്ക്കും.
അതുകൊണ്ടാണ് കോഹ്‌ലിക്ക് 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ളത്. ഫോറോ, സിക്‌സോ അടിക്കുകയാണ് ക്രിക്കറ്റില്‍ ഏറ്റവും എളുപ്പം ചെയ്യാവുന്നത്. അത് വിജയിച്ചാല്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാകും. വിജയിച്ചില്ലെങ്കില്‍ പവലിയനില്‍ മടങ്ങിയെത്തുകയും ചെയ്യും. എന്നാൽ ഓരോ ഡെലിവറിയിലും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള കഴിവ് ലോക ക്രിക്കറ്റില്‍ ഏതാനും താരങ്ങള്‍ക്ക് മാത്രമാണ് ഉള്ളത്. ഗംഭീർ പറഞ്ഞു.