Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വിജയിക്കണമെങ്കിൽ കൊഞ്ചം നല്ലാ ബൗൾ കൂടെ ചെയ്യണം, തോൽവിയിൽ ജേസൺ ഹോൾഡർക്കെതിരെ രൂക്ഷവിമർശനം

വിജയിക്കണമെങ്കിൽ കൊഞ്ചം നല്ലാ ബൗൾ കൂടെ ചെയ്യണം, തോൽവിയിൽ ജേസൺ ഹോൾഡർക്കെതിരെ രൂക്ഷവിമർശനം
, തിങ്കള്‍, 1 മെയ് 2023 (09:55 IST)
ഐപിഎൽ പതിനാറാം സീസണിൽ മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും തമ്മിൽ നടന്ന ത്രില്ലർ പോരാട്ടം അവസാന ഓവറിലാണ് ഇന്നലെ അവസാനിച്ചത്. രാജസ്ഥാൻ മുന്നോട്ട് വെച്ച 213 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈ ഇന്ത്യൻസ് 3 പന്തുകൾ ബാക്കിനിൽക്കെയാണ് വിജയം സ്വന്തമാക്കിയത്. യശ്വസി ജയ്സ്വാളിൻ്റെ ഒറ്റയാൻ പ്രകടനത്തിൻ്റെ ബലത്തിൽ രാജസ്ഥാൻ മുന്നോട്ട് വെച്ച വിജയലക്ഷ്യത്തിലെത്തുന്നത് മുംബൈയ്ക്ക് എളുപ്പമുള്ള കാര്യമായിരുന്നില്ല.
 
എന്നാൽ മത്സരത്തിൽ സൂര്യകുമാർ കാമറൂൺ ഗ്രീൻ എന്നിവർ നടത്തിയ വെടിക്കെട്ട് പ്രകടനങ്ങൾ ടീമിന് വിജയപ്രതീക്ഷ നൽകുകയായിരുന്നു. 15 ഓവറിൽ 150 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ സൂര്യകുമാർ യാദവിനെ ഒരു അവിശ്വസനീയമായ ക്യാച്ചിലൂടെ സന്ദീപ് ശർമ മടക്കിയതോടെ രാജസ്ഥാൻ വിജയം പ്രതീക്ഷിച്ചവരായിരുന്നു അധികവും. എന്നാൽ മത്സരത്തിൻ്റെ അവസാന ഓവറിൽ വിജയിക്കാൻ 6 പന്തിൽ 17 റൺസ് വേണമെന്നിരിക്കെ ബാറ്ററുടെ സ്ലോട്ടിൽ പന്തെറിഞ്ഞ് പരാജയം ചോദിച്ചുവാങ്ങുകയായിരുന്നു രാജസ്ഥാൻ.
 
ജേസൺ ഹോൾഡർ എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് ബോളും ഫുൾടോസ് ആയതോടെ ഈ പന്തുകളെല്ലാം തന്നെ മുംബൈ താരം ടിം ഡേവിഡ് അതിർത്തി കടത്തി. സൂര്യകുമാർ പുറത്തായതോടെ വിജയം സ്വപ്നം കണ്ട രാജസ്ഥാനെ 14 പന്തിൽ നിന്നും 45* റൺസുമായി ടിം ഡേവിഡ് അടിച്ചൊതുക്കുകയായിരുന്നു. ടിം ഡേവിഡിൻ്റെ കഴിവിനേക്കാൾ അവസാന ഓവറിലെ ആദ്യ 3 പന്തും ഫുൾടൗസ് എറിഞ്ഞതോടെ രാജസ്ഥാൻ മുംബൈയ്ക്ക് വിജയം സമ്മാനമായി നൽകുകയായിരുന്നുവെന്ന് ആരാധകർ പറയുന്നു. ആദ്യം നന്നായി ബൗൾ ചെയ്യാൻ ഹോൾഡർ പഠിക്കണമെന്നും ആരാധകർ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിറന്നാൾ ദിനത്തിൽ രോഹിത്തിനെ സഞ്ജു ചതിച്ചതോ? വിക്കറ്റിനെ ചൊല്ലി തർക്കിച്ച് ആരാധകർ