Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബിസിസിഐ എന്താണ് ചെയ്യുന്നത്, കോലിയെ പോലെ ഒരു ഇതിഹാസ താരത്തെ വെറുതെ പുറത്താക്കുകയോ? പൊട്ടിത്തെറിച്ച് മുൻ ഇംഗ്ലണ്ട് താരം

kohli, indian team

അഭിറാം മനോഹർ

, ബുധന്‍, 13 മാര്‍ച്ച് 2024 (19:43 IST)
ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഇതിഹാസതാരം വിരാട് കോലിയെ പുറത്താക്കാനുള്ള ബിസിസിഐ തീരുമാനം തന്നെ ഞെട്ടിച്ചതായി മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ടി20 ലോകകപ്പില്‍ നിന്നും കോലിയെ ഒഴിവാക്കാനുള്ള തീരുമാനം തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നാണ് ബ്രോഡ് തുറന്നുപറഞ്ഞത്.
 
പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടെലഗ്രാഫില്‍ ഇത് സംബന്ധിച്ച് വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ബ്രോഡ്. ഇത് സത്യമാകില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ബ്രോഡ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കോലിയെ കളിപ്പിക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും വിട്ടുനിന്നിരുന്ന താരം ഇതുവരെയും ഐപിഎല്ലിനായി ബാംഗ്ലൂര്‍ ക്യാമ്പില്‍ ജോയിന്‍ ചെയ്തിട്ടില്ല. കോലി ഐപിഎല്‍ കളിച്ചാലും താരത്തിന് ടി20 ലോകകപ്പ് ടീമില്‍ ഇടമുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 2024: ഫാഫ് ക്യാമ്പിലെത്തി, കോലിയും ഉടൻ തന്നെ ടീമിനൊപ്പം ചേരുമെന്ന് റിപ്പോർട്ട്