ഇംഗ്ലണ്ടിനെതിരായ റാഞ്ചി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ടിന്റെ ലീഡ് കുറയ്ക്കുന്നതില്‍ ഏറെ നിര്‍ണായകമായത് വിക്കറ്റ് കീപ്പര്‍ താരമായ ധ്രുവ് ജുറല്‍ നടത്തിയ 90 റണ്‍സ് പ്രകടനമായിരുന്നു. സെഞ്ചുറിയുടെ മൂല്യമുള്ള 90 റണ്‍സിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ഇതിഹാസതാരമായ സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പടെ രംഗത്ത് വന്നിരുന്നു. ജുറലിന്റെ മനഃസാന്നിധ്യം എം എസ് ധോനിയെ ഓര്‍മപ്പെടുത്തുന്നതായാണ് ഗവാസ്‌കര്‍ വ്യക്തമാക്കിയത്.
സെഞ്ചുറി നേടാതെ മടങ്ങേണ്ടിവന്നെങ്കിലും മനസാന്നിധ്യം കാരണം കുറല്‍ ഒരുപാട് സെഞ്ചുറി ഭാവിയില്‍ നേടുമെന്ന് ഗവാസ്‌കര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇപ്പോഴിതാ ഗവാസ്‌കറിന്റെ വാക്കുകളോടും സെഞ്ചുറി നഷ്ടമായതിനെ പറ്റിയും പ്രതികരിച്ചിരിക്കുകയാണ് ജുറല്‍. ഗവാസ്‌കറിനെ പോലൊരു ഇതിഹാസതാരത്തില്‍ നിന്നും ഇത്തരത്തിലുള്ള വാക്കുകള്‍ കേള്‍ക്കുന്നത് തന്നെ പോസിറ്റീവ് എനര്‍ജിയാണ് നല്‍കുന്നതെന്ന് ജുറല്‍ പറയുന്നു. പ്രത്യേക നിര്‍ദേശങ്ങളൊന്നും തന്നെ ആരും തന്നിരുന്നില്ല. പന്ത് നന്നായി നിരീക്ഷിക്കാനും കളിക്കാനുമാണ് ശ്രമിച്ചത്. അതിന് സാധിച്ചു.
സെഞ്ചുറി നഷ്ടമായതില്‍ എനിക്ക് വിഷമമില്ല. ഇതെന്റെ അരങ്ങേറ്റ ടെസ്റ്റ് പരമ്പരയാണ്. ട്രോഫി എന്റെ കൈകളില്‍ ഉയര്‍ത്താന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി കളിക്കുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു ജുറല്‍ പറഞ്ഞു.