ഈ ബൗളിങ് കൊണ്ട് ഒരു കാര്യവുമില്ല, ഇങ്ങനെ പോയാല്‍ വേറെ ക്യാപ്റ്റന്റെ കീഴില്‍ കളിക്കേണ്ടിവരും; നായകസ്ഥാനം ഒഴിയുമെന്ന സൂചനയുമായി ധോണി !
200 ല്‍ കൂടുതല്‍ റണ്‍സ് ഉണ്ടായിട്ടും ലഖ്‌നൗ അവസാനം വരെ വിജയം മുന്നില്‍കണ്ടു
ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകസ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചനയുമായി മഹേന്ദ്ര സിങ് ധോണി. ബൗളര്‍മാരുടെ മോശം പ്രകടനമാണ് ധോണിയെ നിരാശപ്പെടുത്തുന്നത്. ഈ മോശം ഫോം തുടര്‍ന്നാല്‍ വേറെ നായകന്റെ കീഴില്‍ കളിക്കേണ്ടിവരുമെന്ന് ധോണി പറഞ്ഞു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 12 റണ്‍സിന് ജയിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ധോണി.
200 ല്‍ കൂടുതല്‍ റണ്‍സ് ഉണ്ടായിട്ടും ലഖ്‌നൗ അവസാനം വരെ വിജയം മുന്നില്‍കണ്ടു. കാരണം ചെന്നൈ ബൗളര്‍മാര്‍ പിശുക്കില്ലാതെ റണ്‍സ് വിട്ടുകൊടുക്കുകയായിരുന്നു. അതിനു പുറമേ തുടര്‍ച്ചയായ വൈഡുകളും നോ ബോളുകളും. ആദ്യ മത്സരത്തിലും ചെന്നൈ ബൗളര്‍മാര്‍ കണക്കിനു അടിവാങ്ങിയിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ മൂന്ന് നോ ബോളുകളും 13 വൈഡുകളും ചെന്നൈ ബൗളര്‍മാര്‍ എറിഞ്ഞു.
' അവര്‍ നോ ബോളുകള്‍ ഇല്ലാതെയും കുറവ് വൈഡുകളും എറിയാന്‍ ശ്രമിക്കണം. ഒരുപാട് എക്‌സ്ട്രാ ഡെലിവറികള്‍ എറിയുന്നുണ്ട്. അവര്‍ അത് തിരുത്താന്‍ തയ്യാറാകണം. അല്ലെങ്കില്‍ പുതിയ ക്യാപ്റ്റന് കീഴില്‍ കളിക്കേണ്ടിവരും. ഇത് അവര്‍ക്കുള്ള രണ്ടാമത്തെ താക്കീതാണ്,' ധോണി പറഞ്ഞു. സ