ബ്രിസ്ബെയിനിൽ നേടിയ 91 റൺസോടെ ഇന്ത്യയുടെ ഭാവിതാരമെന്ന വിലയിരുത്തൽ തെറ്റല്ലെന്ന് തെളിയിച്ച് യുവതാരം ശുഭ്‌മാൻ ഗിൽ. ഒരു വശത്ത് പുജാര നിലയുറപ്പിച്ച് കളിച്ചപ്പോൾ ഇന്ത്യൻ ഇന്നിങ്‌സിൽ സ്കോർ ഉയർത്തിയത് ഇന്ത്യയുടെ ഭാവിവാഗ്‌ദാനം എന്ന് വിലയിരുത്തപ്പെടുന്ന ശുഭ്‌മാൻ ഗില്ലായിരുന്നു.അതേസമയം നിരവധി മുൻ താരങ്ങളാണ് ഗില്ലിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
വിരേന്ദർ സെവാഗ്,മുഹമ്മദ് കൈഫ്,ആകാശ് ചോപ്ര,ആർപി സിങ് ഇന്നീ ഇന്ത്യക്കാർക്ക് പുറമെ, ഷായ് ഹോപ്പ്,നീസാം,ബാത്‌വെയ്‌റ്റ്,സാം ബില്ലിങ്‌സ് തുടങ്ങി മറ്റ് കളിക്കാരും ഗില്ലിനെ പ്രശംസിച്ച് രംഗത്തെത്തി. ഗില്ലിന്റെ കളി കണ്ടിരിക്കുന്നത് തന്നെ സന്തോഷമെന്നാണ് ഷായ് ഹോപ്പിന്റെ ട്വീറ്റ്. സീരിയസ് കളിക്കാരനാണ് ഗില്ലെന്ന് ബ്രാത്‌വെയ്‌റ്റ്.
ഭാവിയിലേക്കുള്ള താരമാണ് തെളിയിക്കുന്ന പ്രകടനമാണ് ഗിൽ നടത്തിയതെന്നാണ് മുഹമ്മദ് കൈഫിന്റെ പ്രതികരണം. അതേ സമയം ക്ലാസ് എന്തെന്നത് വ്യക്തമായി കാണാൻ സാധിക്കുന്ന ഒന്നായിരുന്നു ഗില്ലിന്റെ ഇന്നിങ്സെന്നാണ് ആർ പി സിംഗിന്റെ പ്രതികരണം.