Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഓസ്‌ട്രേലിയ വിയര്‍ക്കും, പരിശീലന മത്സരത്തില്‍ മിന്നുന്ന പ്രകടനവുമായി കോഹ്ലിയും രാഹുലും

ഓസ്‌ട്രേലിയ വിയര്‍ക്കും, പരിശീലന മത്സരത്തില്‍ മിന്നുന്ന പ്രകടനവുമായി കോഹ്ലിയും രാഹുലും

വെബ്ദുനിയ ലേഖകൻ

, തിങ്കള്‍, 23 നവം‌ബര്‍ 2020 (13:38 IST)
ഈ മാസം 27ന് ആരംഭിയ്ക്കാനിരിയ്ക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി ടീം ഓസ്‌ട്രേലിയയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനം. ടൂര്‍ണമെന്റിന് മുന്നോടിയായി ഇന്ത്യ രണ്ട് ടീമുകളായി നടത്തിയ പരീശീലന മത്സരത്തില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും കെല്‍എല്‍ രാഹുലും പുറത്തെടുത്തത്. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള സികെ നായിഡു ടീമും, കെഎല്‍ രാഹുലിന്റെ നേതൃത്വത്തിലൂള്ള രഞ്ജിത് സിങ്ജി ഇലവനുമാണ് ഏറ്റുമുട്ടിയത്.
 
സിഡ്‌നിയിലെ ബ്ലാക്ക്ടൗണ്‍ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട് പാര്‍ക്കിലായിരുനു മത്സരം. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ രാഹുലിന്റെ രഞ്ജിത് സിങ്ജി ടീം നിശ്ചിത 40 ഓവറില്‍ 235 റണ്‍സ് നേടി. ശിഖര്‍ ധവാനും മായങ്ക് അഗര്‍വാളുമായിരുന്നു ടീമിനായി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കോഹ്ലിയുടെ സികെ നായിഡു ടീം 36 ആം ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ക്ക് വിജയം സ്വന്തമാക്കി. കളീയില്‍ ഏറ്റവും ശ്രദ്ദേയമായത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെയും, യുവതാരം കെഎല്‍ രാഹുലിന്റെയും പ്രകടനമാണ്.   
 
66 പന്തില്‍ 83 റണ്‍സെടുത്ത് കെഎല്‍ രാഹുല്‍ കരുത്തുകാട്ടിയപ്പോള്‍, 58 പന്തില്‍ 91 റണ്‍സെടുത്തായിരുന്നു കോഹ്ലിയുടെ മറുപടി. ഓസ്‌ട്രേലിയയെ നേരിടാന്‍ ടീം ഇന്ത്യ പൂര്‍ണ സ്സജ്ജമാണ് എന്ന സന്ദേശമാണ് പരീശീലന മത്സരത്തിലെ പ്രകടനത്തില്‍നിന്നും ഇന്ത്യന്‍ താരങ്ങള്‍ നല്‍കുന്നത്. മൂന്നു വീതം ഏകദിന ടി20 മത്സരങ്ങളും നാലു ടെസ്റ്റുകളുമാണ് ഇന്ത്യ ഓസീസ് പര്യടനത്തില്‍ കളിക്കുക. ഏകദിന പരമ്പരയോടെയാണ് പര്യടനത്തിന് തുടക്കമാവുക. വഡിസംബര്‍ 4 നാണ് ടി20 പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്ബര ഡിസംബര്‍ 17നും ആരംഭിയ്ക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രസിഡന്റ്സ് ടി20യിലൂടെ ക്രിക്കറ്റിലേയ്ക്ക് മടങ്ങിവരാനൊരുങ്ങി ശ്രീശാന്ത്