രോഹിത് ശർമയ്‌ക്കെതിരെ ബൗൾ ചെയ്യുക എന്നത് എളുപ്പമാണെന്ന് മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിർ. കോലിക്കെതിരെ ബൗൾ ചെയുന്നത് പ്രയാസമാണെങ്കിലും രോഹിത്തും കോലിയും തനിക്ക് വെല്ലുവിളിയായിട്ടില്ലെന്നും ആമിർ പറഞ്ഞു.
രോഹിത്തിനെതിരെ ബൗൾ ചെയ്യുന്നത് എളുപ്പമായാണ് തോന്നിയിട്ടുള്ളത്. ഇടം കയ്യൻ ബൗളർമാരുടെ ഇൻസ്വിങ്ങർ രോഹിത്തിനെ പരിഭ്രമിപ്പിക്കും. അതേസമയം കോലികെതിരെ പന്തെറിയുന്നത് കുറച്ച് കൂടി കഷ്‌ടമാണ്. സമ്മർദ്ദഘട്ടങ്ങളിൽ മികവ് പുലർത്തുന്ന കളിക്കാരനാണയാൾ. എങ്കിലും രണ്ട് പേരും തനിക്ക് വെല്ലുവിളിയായി തോന്നിയിട്ടില്ല. ആമിർ പറഞ്ഞു.
2017ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ രോഹിത് ശർമ,ശിഖർ ധവാൻ,വിരാട് കോലി എന്നിവരെ പുറത്താക്കി ഇന്ത്യൻ പരാജയം ഉറപ്പാക്കിയത് മുഹമ്മദ് ആമിറായിരുന്നു. സ്റ്റീവ് സ്മിത്താണ് തനിക്ക് വെല്ലുവിളി സൃഷ്ടിച്ച താരമെന്നും സ്മിത്ത് ബാറ്റ് ചെയ്യുമ്പോൾ എന്താണ് ചെയ്യേണ്ടതെന്നറിയാതെ താൻ കുഴങ്ങിയിട്ടുണ്ടെന്നും ആമിർ പറഞ്ഞു. കഴിഞ്ഞ വർഷമാണ് ആമിർ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.