നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന യുവതാരങ്ങളാണ് ഇന്ത്യയുടെ കെ എൽ രാഹൂലും പാക് താരം ബാബർ അസമും. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും മികച്ച പ്രകടനമാണ് ഈ യുവതാരങ്ങൾ കാഴ്ച്ചവെക്കുന്നത്. അതുകൊണ്ട് തന്നെ ഈ രണ്ടു താരങ്ങളിൽ ആരാണ് മികച്ച താരം എന്ന ചോദ്യം വരിക സ്വാഭാവികമാണ്. എന്നാൽ ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസീസ് സ്പിന്നറായ ബ്രാഡ് ഹോഗ്. ബാബർ അസമാണ് രണ്ടുപേരിൽ മികച്ച താരമെന്നാണ് ഹോഗിന്റെ മറുപടി.
2016ല്‍ അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ പാകിസ്ഥാന്റെ ബാബർ അസം ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ആദ്യ അഞ്ചിലുണ്ട്. ഏകദിനത്തില്‍ 54.18 ഉം ടി20യില്‍ 50.72 ഉം ടെസ്റ്റില്‍ 45.12 ഉം ആണ് പാക് താരത്തിന്റെർ ബാറ്റിങ്ങ് ശരാശരി. കൂടാതെ വളരെയധികം സ്ഥിരത പുലർത്തുന്ന ബാറ്റ്സ്മാനാണ് ബാബർ അസം. അതേസമയം സമീപകാലത്തായി വിക്കറ്റിന് മുന്നിലും പിന്നിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് കെ എല്‍ രാഹുല്‍.കഴിഞ്ഞ പരമ്പരകളിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ താരം പുറത്തെടുത്തത്. എന്നാൽ ബാബർ അസമുമായി താരതമ്യം ചെയ്യുമ്പോൾ ബാബർ അസമാണ് ഒരുപടി മുന്നിൽ ബ്രാഡ് ഹോഗ് പറഞ്ഞു.