Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇത്തവണയും വിവോ തന്നെ സ്പോൺസർമാർ: ഐപിഎൽ ബഹിഷ്‌കരിക്കുമെന്ന് ഒരു വിഭാഗം ആരാധകർ

ഇത്തവണയും വിവോ തന്നെ സ്പോൺസർമാർ: ഐപിഎൽ ബഹിഷ്‌കരിക്കുമെന്ന് ഒരു വിഭാഗം ആരാധകർ
, തിങ്കള്‍, 3 ഓഗസ്റ്റ് 2020 (12:35 IST)
കൊവിഡ് വ്യാപനം മൂലം മാറ്റി വെച്ച ഐപിഎൽ മത്സരങ്ങൾ സെപ്‌റ്റംബർ 19ന് ആരംഭിക്കാനിരിക്കെ ഐപിഎൽ ബഹിഷ്‌കരിക്കാനുള്ള ക്യാമ്പയിനുകളും ശക്തമാകുന്നു.ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിലും വിവോ ഐപിഎല്ലിന്റെ പ്രധാന സ്പോൺസർമാരായി തുടരുന്നതാണ് ഒരു വലിയ വിഭാഗത്തിന്റെ അതൃപ്‌തിക്ക് കാരണം.
 
നേരത്തെ ഐപിഎൽ സ്പോൺസർ സ്ഥാനത്ത് നിന്നും വിവോയെ നീക്കുമെന്ന വാർത്തകൾ വന്നിരുന്നെങ്കിലും വിവീ തന്നെ മതിയെന്ന് ഐപിഎൽ ഭരണസമിതി തീരുമാനമെടുക്കുകയായിരുന്നു. ഇതിനെതിരെയാണ് ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.ഐപിഎല്‍ ബഹിഷ്‌കരിക്കണം എന്നാണ് ഈ വിഭാഗത്തിന്റെ ആവശ്യം.ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍ എന്ന നിലയില്‍ 440 കോടി രൂപയാണ് വിവോ എല്ലാ വര്‍ഷവും ഐപിഎല്ലിന് കൈമാറുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎല്‍ അടുത്തമാസം 19 മുതല്‍ ആരംഭിക്കും; ഫൈനല്‍ നവംബര്‍ 10ന്