Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രാജ്യം മുഴുവൻ കാവി മയം ആക്കാൻ ബിജെപി, എളുപ്പവഴി ക്രിക്കറ്റ്?

രാജ്യം മുഴുവൻ കാവി മയം ആക്കാൻ ബിജെപി, എളുപ്പവഴി ക്രിക്കറ്റ്?
, വ്യാഴം, 27 ജൂണ്‍ 2019 (12:26 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഓറഞ്ച് ജേഴ്സി നൽകിയതിനെതിരെ പ്രതിഷേധം ശക്തം. ഇന്ത്യന്‍ ടീമിലും ബിജെപി കാവിവല്‍ക്കരണം നടപ്പാക്കുകയാണെന്ന് കോണ്‍ഗ്രസും, സമാജ്വാദി പാര്‍ട്ടിയും ആരോപിച്ചു. ലോകകപ്പിൽ 30ന് ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ കളിയിൽ ടീമംഗങ്ങൾ ഓറഞ്ച് ജേഴ്സി അണിഞ്ഞാണ് കളിക്കിറങ്ങുക. ഇതാണ് പ്രതിപക്ഷത്തെ ചൂട് പിടിപ്പിച്ചത്.  
 
ഇന്ത്യന്‍ ടീമിലും ബിജെപിയുടെ കാവിവല്‍ക്കാരണത്തിന്റെ ഭാഗമായാണ് ഇന്ത്യയുടെ പുതിയ ജേഴ്‌സിയെന്നാണ് കോണ്‍ഗ്രസും, സമാജ്വാദി പാര്‍ട്ടിയും ആരോപിക്കുന്നത്. രാജ്യം മുഴുവന്‍ കാവിവല്‍ക്കാരിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് സമാജ്വാദി പാര്‍ട്ടി എംഎല്‍എ അബു ആസ്മി ആരോപിച്ചു.
 
ജേഴ്‌സിയില്‍ ഉപയോഗിക്കാനുള്ള നിറങ്ങള്‍ ഐസിസി ബിസിസിയോട് നിര്‍ദേശിച്ചെന്നും, ഏറ്റവും നല്ല കളര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തെരഞ്ഞെടുക്കുകയും ചെയതെന്ന് ഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി.
 
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഉപയോഗിക്കുന്ന ജേഴ്‌സിയുടെ നിറത്തെ കുറിച്ച് അറിയില്ലെന്നും, കളിയെ കുറിച്ച് മാത്രമാണ് ടീം ചിന്തിക്കുന്നതെന്നും ഇന്ത്യയുടെ ബൗളിംഗ് കോച്ച് ഭരത് അരുണ്‍ വ്യക്തമാക്കി.
 
എന്നാല്‍ ഇംഗ്ലണ്ടിന്റെ ജേഴ്‌സി നീലയായതിനാലാണ് ഇന്ത്യക്ക് ജേഴ്സിയിലെ നീല നിറം മാറ്റേണ്ടി വന്നത്. ക്രിക്കറ്റിനെ വെറുതെ വിടാനും, രാഷ്ട്രീയം കലര്‍ത്തരുതെന്നും മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗും പ്രതികരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്ലി നമ്പർ 1, ധോണി ചെയ്തത് ശരി? - മഹിയുമായിട്ട് വിരാടിനെ താരതമ്യം ചെയ്യരുതെന്ന് ഇന്ത്യന്‍ ബൗളിങ് കോച്ച്