കാര്യവട്ടത്ത് നടന്ന ഇന്ത്യ- ശ്രീലങ്ക മത്സരത്തിൽ 2 വമ്പൻ സെഞ്ചുറികൾ പിറന്നെങ്കിലും മത്സരം കാണികളുടെ അസ്സാന്നിധ്യം കൊണ്ടും വാർത്തയാകുകയാണ്. ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് നേട്ടം കേരളത്തിൻ്റെ മണ്ണിൽ വിരാട് കോലി തകർത്തെറിയുമ്പോൾ മത്സരത്തിന് സാക്ഷിയായത് ചുരുക്കം പേരാണ്.
ഇതോടെ മത്സരത്തിൽ കാണികൾ കുറയാനുണ്ടായ കാരണം കേരള ക്രിക്കറ്റ് അസോസിയേഷനോടെ അന്വേഷിച്ചിരിക്കുകയാണ് ടീം പരിശീലകനായ രാഹുൽ ദ്രാവിഡ്. കൂടാതെ ബിസിസിഐയും കാണികൾ കുറഞ്ഞതിലെ ആശങ്ക പങ്കുവെച്ചു. അതേസമയം വിവാദങ്ങൾക്കപ്പുറം അനിഷ്ടസംഭവങ്ങളില്ലാതെ മത്സരം നടന്നുവെന്നത് വ്വലിയ നേട്ടമാണെന്ന് കെസിഎ പ്രസിഡൻ്റ് ജയേഷ് ജോർജ് പറഞ്ഞു.
നല്ല സ്കോറുകൾ പിറന്നു, റെക്കോർഡുകളുണ്ടായി. വന്നകാണികൾ സന്തോഷത്തോടെയാണ് മടങ്ങിയത്. ടീമും ഹാപ്പിയാണ്. കഴിഞ്ഞ വർഷത്തേതിനേക്കാൾ കുറഞ്ഞ നിരക്കിലാണ് ടിക്കർ വിൽപ്പനയുണ്ടായതെന്നും ജയേഷ് ജോർജ് പറഞ്ഞു. ആകെ 16,201 പേരാണ് കളി കാണാനായി ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെത്തിയത്. ഇതിൽ 6000ലധികം പേർ മാത്രമാണ് ടിക്കറ്റ് പണം മുടക്കി കളി കാണാനെത്തിയത്.