Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

India vs Bangladesh, T20 World Cup 2024: ഇന്ത്യക്ക് ടോസ് നഷ്ടമായി, ആദ്യം ബാറ്റ് ചെയ്യും

ആദ്യം ബാറ്റ് ചെയ്യാന്‍ തന്നെയായിരുന്നു തങ്ങളുടെ ആഗ്രഹമെന്നും ടോസ് നഷ്ടപ്പെട്ടെങ്കിലും അത് സാധ്യമായെന്നും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു

India vs Afghanistan, T20 World Cup 2024

രേണുക വേണു

, ശനി, 22 ജൂണ്‍ 2024 (19:32 IST)
India vs Bangladesh, T20 World Cup 2024: ലോകകപ്പ് സൂപ്പര്‍ എട്ടിലെ ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തിനു അന്റിഗ്വ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ തുടക്കം. ടോസ് ലഭിച്ച ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. കഴിഞ്ഞ കളിയിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തി. 
 
ആദ്യം ബാറ്റ് ചെയ്യാന്‍ തന്നെയായിരുന്നു തങ്ങളുടെ ആഗ്രഹമെന്നും ടോസ് നഷ്ടപ്പെട്ടെങ്കിലും അത് സാധ്യമായെന്നും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കി ചേസ് ചെയ്തു ജയിക്കാനാണ് തങ്ങളുടെ പദ്ധതിയെന്ന് ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ പറഞ്ഞു. 128 റണ്‍സാണ് ഈ ഗ്രൗണ്ടിലെ ശരാശരി ആദ്യ ഇന്നിങ്‌സ് സ്‌കോര്‍. ബൗളര്‍മാര്‍ക്കായിരിക്കും മുന്‍തൂക്കം. 
 
ഇന്ത്യ, പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Bangladesh, T20 World Cup 2024: സഞ്ജു ബെഞ്ചില്‍ തുടരും; പ്ലേയിങ് ഇലവനില്‍ ഒരു മാറ്റത്തിനും തയ്യാറാകാതെ രോഹിത് ശര്‍മ