Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബാബർ ഇപ്പോൾ തന്നെ കോലിയെ മറികടന്നു, ഇനിയൊന്നും തെളിയിക്കാനില്ല: ഇയാൻ ബിഷപ്പ്

ബാബർ ഇപ്പോൾ തന്നെ കോലിയെ മറികടന്നു, ഇനിയൊന്നും തെളിയിക്കാനില്ല: ഇയാൻ ബിഷപ്പ്
, ബുധന്‍, 20 ജൂലൈ 2022 (20:25 IST)
രാജ്യാന്തര ക്രിക്കറ്റിൽ 10,000 റൺസെന്ന നാഴികകല്ല് അടുത്തിടെയാണ് പാക് താരമായ ബാബർ അസം മറികടന്നത്. നിലവിൽ ക്രിക്കറ്റിൻ്റെ മൂന്ന് ഫോർമാറ്റിലും മികച്ച പ്രകടനം നടത്തുന്ന താരം ക്രിക്കറ്റിലെ പല റെക്കോർഡുകളും മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 
ഏകദിനത്തിലും ടി20യിലും നിലവിലെ ഒന്നാം റാങ്കുകാരനായ ബാബർ ടെസ്റ്റിലും മികച്ച പ്രകടനമാണ് നടത്തുന്നത്. ഇപ്പോഴിതാ ഏകദിന ഫോർമാറ്റിൽ ബാബർ ഇന്ത്യൻ താരമായ വിരാട് കോലിയെ മറികടന്നതായി അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇതിഹാസ താരമായ ഇയാൻ ബിഷപ്പ്. 
 
മഹത്വത്തിലേക്കുള്ള പാതയിലാണ് ബാബർ അസം. കുറഞ്ഞത് വൈറ്റ് ബോൾ ക്രിക്കറ്റിലെങ്കിലും. മഹാൻ എന്ന് ചുമ്മ പറയുന്നതല്ല. ഏകദിനത്തിൽ 17 ഏകദിന സെഞ്ചുറിയോടെ 60 ശരാശരിയോടെയാണ് അവൻ ബാറ്റ് ചെയ്യുന്നത്. ഏകദിന ക്രിക്കറ്റിലെങ്കിലും മഹാനായ വിരാട് കോലിയെ ബാബർ ഏറെക്കുറെ മറികടന്നുവെന്ന് പറയാം. ഇയാൻ ബിഷപ്പ് പറഞ്ഞു. 89 ഏകദിനത്തിൽ നിന്ന് 59.22 ശരാശരിയിൽ 4,442 റൺസാണ് ബാബർ നേടിയിട്ടുള്ളത്. ഇതിൽ 17 സെഞ്ചുറിയും 19 അർധസെഞ്ചുറിയും ഉൾപ്പെടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവന് എല്ലാതരം ഷോട്ടുകളും കളിക്കാനാകും: റിഷഭ് പന്തിനെ പുകഴ്ത്തി മുൻ പാക് താരം ഷൊയ്ബ് അക്തർ