Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുല്‍ വൈസ് ക്യാപ്റ്റനായിരിക്കാം, പക്ഷേ...; പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിനെതിരെ അസറുദ്ദീന്‍

രാഹുല്‍ വൈസ് ക്യാപ്റ്റനായിരിക്കാം, പക്ഷേ...; പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിനെതിരെ അസറുദ്ദീന്‍
, വ്യാഴം, 9 ഫെബ്രുവരി 2023 (20:49 IST)
ശുഭ്മാന്‍ ഗില്ലിന് പകരം കെ.എല്‍.രാഹുലിനെ നാഗ്പൂര്‍ ടെസ്റ്റിലെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിനെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന്‍. രാഹുലിനേക്കാള്‍ ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നത് ഗില്‍ ആണെന്ന് അസറുദ്ദീന്‍ പറഞ്ഞു. 
 
' സത്യസന്ധമായി പറഞ്ഞാല്‍ ഒരു പുതിയ താരത്തിനു അവസരം നല്‍കേണ്ടിയിരുന്നു. കെ.എല്‍.രാഹുല്‍ വൈസ് ക്യാപ്റ്റനായിരിക്കാം, പക്ഷേ...നന്നായി കളിക്കുന്ന ആളാണ് പരിഗണിക്കപ്പെടേണ്ടത്. അതാണ് ആവശ്യം,' അസറുദ്ദീന്‍ പറഞ്ഞു. 
 
അതേസമയം ഗില്ലിനെ ഒഴിവാക്കിയ നടപടിക്കെതിരെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. എന്തുകൊണ്ടും രാഹുലിനേക്കാള്‍ മികച്ച ചോയ്സ് ഗില്‍ ആണെന്നും ഒഴിവാക്കിയത് അനീതിയാണെന്നും നിരവധി പേര്‍ വിമര്‍ശിച്ചു. 
 
2022 ല്‍ എട്ട് ഇന്നിങ്സുകളില്‍ നിന്ന് വെറും 137 റണ്‍സാണ് രാഹുല്‍ നേടിയിരിക്കുന്നത്. ഗില്‍ ആകട്ടെ ആറ് ഇന്നിങ്സുകളില്‍ നിന്ന് 178 റണ്‍സ് നേടിയിട്ടുണ്ട്. മാത്രമല്ല സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ രാഹുലിനേക്കാള്‍ നന്നായി കളിക്കാനുള്ള മികവ് ഗില്ലിനുണ്ട്. സ്വീപ്പ് ഷോട്ടുകളില്‍ ഗില്‍ മികവ് പുലര്‍ത്തുന്ന താരമാണ്. ഇത്രയും അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും ഗില്ലിനെ കണ്ടില്ലെന്ന് നടിച്ചത് മോശമായെന്നാണ് വിമര്‍ശനം. 
 
വിമര്‍ശനങ്ങളെ ശരിവയ്ക്കുന്ന പ്രകടനമായിരുന്നു രാഹുല്‍ നാഗ്പൂരില്‍ നടത്തിയത്. ആദ്യ ഇന്നിങ്സില്‍ വെറും 20 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. ആത്മവിശ്വാസമില്ലാതെ ബാറ്റ് ചെയ്യുന്ന രാഹുലിനെയാണ് നാഗ്പൂരില്‍ ഇന്ന് കണ്ടത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇഷ്ടമുള്ളവനെ കുത്തികയറ്റി, കഴിവുള്ളവനെ ബെഞ്ചിലിരുത്തി; രാഹുല്‍ ദ്രാവിഡിനും രോഹിത് ശര്‍മയ്ക്കും കടുത്ത വിമര്‍ശനം