Select Your Language

Notifications

webdunia
webdunia
webdunia
webdunia

കമ്മിൻസും വാർണറും സ്റ്റാർക്കുമില്ല, ഇന്ത്യക്കെതിരായ ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

കമ്മിൻസും വാർണറും സ്റ്റാർക്കുമില്ല, ഇന്ത്യക്കെതിരായ ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു
, ചൊവ്വ, 21 നവം‌ബര്‍ 2023 (16:17 IST)
ഇന്ത്യക്കെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. നവംബര്‍ 23ന് ആരംഭിക്കുന്ന പരമ്പരയില്‍ ലോകകപ്പില്‍ കളിച്ച മുന്‍നിര താരങ്ങള്‍ക്ക് ടീം വിശ്രമം അനുവദിച്ചിട്ടുണ്ട്. ഡേവിഡ് വാര്‍ണര്‍,മിച്ചല്‍ സ്റ്റാര്‍ക്ക്,ജോഷ് ഹേസല്‍വുഡ്,പാറ്റ് കമ്മിന്‍സ്,മിച്ചല്‍ മാര്‍ഷ്,കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ക്കാണ് ടീം വിശ്രമം നല്‍കിയത്.
 
മാത്യു വെയ്ഡായിരിക്കും ഇന്ത്യക്കെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ ടീമിനെ നയിക്കുക. ഗ്ലെന്‍ മാക്‌സ്വെല്‍,സ്റ്റീവ് സ്മിത്ത്,മാര്‍ക്കസ് സ്‌റ്റോയിണിസ്,ട്രാവിസ് ഹെഡ്,ആദം സാമ്പ തുടങ്ങിയ താരങ്ങളും ടീമിലുണ്ട്. ആരോണ്‍ ഹാര്‍ഡീ,ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്,സീന്‍ അബട്ട് എന്നിവരാകും ടീമിലെ പേസര്‍മാര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുടെ രണ്ടാം നിര ടീമിലും സഞ്ജു ഇല്ല, ഇന്ത്യന്‍ ടീമിന്റെ എല്ലാ വാതിലുകളും അടയുന്നു?