Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Australia vs Pakistan, 2nd ODI: തീ തുപ്പി റൗഫും അഫ്രീദിയും; ഓസ്‌ട്രേലിയയെ ഒന്‍പത് വിക്കറ്റിനു തോല്‍പ്പിച്ച് പാക്കിസ്ഥാന്‍

അഡ്‌ലെയ്ഡ് ഏകദിനത്തില്‍ 48 പന്തില്‍ 35 റണ്‍സെടുത്ത സ്റ്റീവ് സ്മിത്ത് ആണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍

Pakistan Cricket Team

രേണുക വേണു

, വെള്ളി, 8 നവം‌ബര്‍ 2024 (14:35 IST)
Pakistan Cricket Team

Australia vs Pakistan, 2nd ODI: പാക്കിസ്ഥാന്‍ പേസര്‍മാര്‍ക്കു മുന്നില്‍ മുട്ടിടിച്ച് ഓസ്‌ട്രേലിയ. അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഒന്‍പത് വിക്കറ്റിന് പാക്കിസ്ഥാന്‍ ആതിഥേയരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഓസ്‌ട്രേലിയ 35 ഓവറില്‍ 163 നു ഓള്‍ഔട്ട് ആയി. മറുപടി ബാറ്റിങ്ങില്‍ 26.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാക്കിസ്ഥാന്‍ ലക്ഷ്യംകണ്ടു. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇതോടെ 1-1 എന്ന നിലയിലായി. പെര്‍ത്തില്‍ നവംബര്‍ 10 നു നടക്കാനിരിക്കുന്ന മൂന്നാം മത്സരത്തിലെ വിജയികള്‍ ഏകദിന പരമ്പര സ്വന്തമാക്കും. ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റിനു ജയിച്ചു. 
 
അഡ്‌ലെയ്ഡ് ഏകദിനത്തില്‍ 48 പന്തില്‍ 35 റണ്‍സെടുത്ത സ്റ്റീവ് സ്മിത്ത് ആണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. വ്യക്തിഗത സ്‌കോര്‍ 20 കടത്താന്‍ മറ്റാര്‍ക്കും സാധിച്ചില്ല. ഓപ്പണര്‍ മാത്യു ഷോര്‍ട്ട് 15 പന്തില്‍ 19 റണ്‍സെടുത്തു. ഹാരിസ് റൗഫും ഷഹീന്‍ അഫ്രീദിയും ചേര്‍ന്നാണ് ഓസ്‌ട്രേലിയയെ വിറപ്പിച്ചത്. റൗഫ് എട്ട് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അഫ്രീദി എട്ട് ഓവറില്‍ 26 റണ്‍സിനു മൂന്ന് വിക്കറ്റ് സ്വന്തമാക്കി. 
 
മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന്‍ ഓപ്പണര്‍മാരായ സായിം അയൂബ് (71 പന്തില്‍ 82), അബ്ദുള്ള ഷഫീഖ് (69 പന്തില്‍ പുറത്താകാതെ 64) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ബാബര്‍ അസം 20 പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rohit Sharma: ആദ്യ ടെസ്റ്റ് കളിക്കില്ലെങ്കിലും രോഹിത്തും ഓസ്‌ട്രേലിയയിലേക്ക്; ഏതാനും ദിവസത്തെ പരിശീലനത്തിനു ശേഷം നാട്ടിലേക്ക് തിരിക്കും