Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ സാധ്യതകൾ എങ്ങനെ? മറുപടിയുമായി അശ്വിൻ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ സാധ്യതകൾ എങ്ങനെ? മറുപടിയുമായി അശ്വിൻ
, ഞായര്‍, 30 മെയ് 2021 (12:27 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടുമ്പോൾ ആര് വിജയികളാകും എന്നതിന്റെ കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ. ഇംഗ്ലണ്ടിൽ നടക്കുന്ന ലോകടെസ്റ്റ് സീരീസ് ഫൈനലിൽ ന്യൂസിലൻഡിനാണ് കൂടുതൽ സാധ്യതകൾ കൽപ്പിക്കുന്നതെങ്കിലും മുൻപെന്നത്തേത്തിലും അധികം ശക്തമാണ് ഇന്ത്യൻ നിര. ഇപ്പോഴിതാ ഫൈനലിലെ ഇന്ത്യയുടെ സാധ്യതകളെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ഇന്ത്യൻ ഓഫ്‌ സ്പിന്നർ രവിചന്ദ്ര അശ്വിൻ.
 
ഫൈനലിനെ ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തോടാണ് അശ്വിന്‍ താരതമ്യം ചെയ്യുന്നത്. ഓസ്ട്രേലിയൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇംഗ്ലണ്ടിലെത്തിയാല്‍ ആ സാഹചര്യവുമായും പെട്ടന്ന് പരിചയപ്പെടാന്‍ ഇന്ത്യക്ക് സാധിക്കും.ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ താരങ്ങളാരും ക്രിക്കറ്റ് കളിച്ചിട്ടില്ല. അതൊരു വെല്ലുവിളിയാണ്. ഇംഗ്ലണ്ടിലെത്തി പരിശീലനം ആരംഭിക്കുന്നതോടെ ആ സാഹചര്യങ്ങളുമായി ഇന്ത്യ പെട്ടെന്ന് തന്നെ പൊരുത്തപ്പെടുമെന്നാണ് കരുതുന്നത് അശ്വിൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യൻ ടീം ജൂൺ 3ന് ഇംഗ്ലണ്ടിൽ