Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മുന്നിൽ ഇനി കപിലും കുബ്ലെയും മാത്രം,വിക്കറ്റ് നേട്ടത്തിൽ ഹർഭജനെ മറികടന്ന് രവിചന്ദ്ര അശ്വിൻ

മുന്നിൽ ഇനി കപിലും കുബ്ലെയും മാത്രം,വിക്കറ്റ് നേട്ടത്തിൽ ഹർഭജനെ മറികടന്ന് രവിചന്ദ്ര അശ്വിൻ
, തിങ്കള്‍, 29 നവം‌ബര്‍ 2021 (15:43 IST)
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളർമാരിൽ മൂന്നാമതെത്തി രവിചന്ദ്ര അശ്വിൻ. മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനെയാണ് അശ്വിന്‍ പിന്തള്ളിയത്. 417 വിക്കറ്റുകളുമായിട്ടാണ് നേരത്തേ ഭാജി മൂന്നാംസ്ഥനത്തുണ്ടായിരുന്നത്. എന്നാൽ ന്യൂസിലൻഡിനെതിരെ 3 വിക്കറ്റുകളെടുത്തതോടെ അശ്വിന്റെ വിക്കറ്റ് നേട്ടം 419 ആയി.
 
അര്‍ധസെഞ്ച്വറിയുമായി ഇന്ത്യക്കു ഭീഷണിയുയര്‍ത്തിയ ന്യൂസിലാന്‍ഡ് ഓപ്പണര്‍ ടോം ലാതമിനെ ബൗള്‍ഡാക്കിയാണ് അശ്വിന്‍ ഭാജിയുടെ സ്ഥാനം തട്ടിയെടുത്തത്.ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളര്‍മാരില്‍ ഇനി അശ്വിന്റെ മുന്നിലുള്ളത് ഇതിഹാസതാരങ്ങളായ കപിൽ ദേവും അനിൽ കുംബ്ലെയുമാണ്.
 
434 വിക്കറ്റുകളെന്ന കപിലിന്റെ നേട്ടം അശ്വിൻ ഉടൻ തന്നെ അശ്വിൻ മറികടക്കും. എന്നാൽ കുംബ്ലെയുടെ റെക്കോര്‍ഡ് എത്തിപ്പിടിക്കാവുന്നതിലും അപ്പുറമാണ്. 619 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.വെറും 80 ടെസ്റ്റുകളിൽ നിന്നാണ് അശ്വിൻ 419 വിക്കറ്റുകൾ നേടിയത്. 
 
ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍, ലങ്കയുടെ തന്നെ മുന്‍ സ്പിന്നര്‍ രംഗന ഹെരാത്ത് എന്നിവര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ഫിംഗര്‍ സ്പിന്നര്‍ കൂടിയാണ് അശ്വിന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെസ്റ്റ് ടീമില്‍ നിന്ന് രഹാനെ പുറത്തേക്ക്; പുതിയ വൈസ് ക്യാപ്റ്റനെ തേടി ഇന്ത്യ