Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എന്റെ ഏറ്റവും മോശം വർഷമായിരുന്നു 2018: കോലിയല്ലാതെ മറ്റേത് ക്യാപ്‌റ്റൻ ആയിരുന്നാലും എന്നെ പുറത്താക്കിയേനെ

എന്റെ ഏറ്റവും മോശം വർഷമായിരുന്നു 2018: കോലിയല്ലാതെ മറ്റേത് ക്യാപ്‌റ്റൻ ആയിരുന്നാലും എന്നെ പുറത്താക്കിയേനെ
, വെള്ളി, 18 മാര്‍ച്ച് 2022 (13:22 IST)
കോലിക്ക് പകരം മറ്റേതെങ്കിലും നായകനായിരുന്നുവെങ്കിൽ 2018ൽ തന്നെ ടീമിൽ നിന്നും പുറത്താക്കിയേനെയെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ആർസി‌ബിക്ക് വേണ്ടി 2018ൽ മോശം പ്രകടനത്തെ പറ്റിയാണ് താരത്തിന്റെ പരാമർശം.
 
ആ സമയം മറ്റേത് ഫ്രാഞ്ചൈസിയിൽ ആയിരുന്നെങ്കിലും അവർ എന്നെ റിലീസ് ചെയ്‌തേനെ. മറ്റേതെങ്കിലും ടീമിലായിരുന്നെങ്കിൽ എന്നെ ടീം മാറ്റിയേനെ. എന്നാൽ കോലി എന്നെ പിന്തുണയ്ക്കുകയും ടീമിൽ നിലനിർത്തുകയും ചെയ്‌തു. എനിക്ക് ഇപ്പോഴുള്ള ആത്മവിശ്വാസവും സ്കില്ലും കോലിയുടെ പിന്തുണയില്ലാതെ സാധ്യമാകില്ലായിരുന്നു സിറാജ് പറഞ്ഞു.
 
കോലിയെ പോലൊരു നായകനെ ബൗളർമാർക്ക് ലഭിക്കുക എന്നത് പ്രധാനമാണ്. ഒരു ഫാസ്റ്റ് ബൗളർ പന്തെറിയാനുള്ള ഊർജമാണ് തിരയുന്നതെങ്കിൽ നിങ്ങൾക്ക് കോലിയെ നോക്കുക മാത്രമെ വേണ്ടു സിറാജ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫൈനൽ നടക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ പ്രിയ മൈതാനത്ത്, ഇതുവരെ അടിച്ചത് 24 ഗോളുകൾ