Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

2011ലോകകപ്പ് ഇന്ത്യക്ക് ലഭിക്കാന്‍ കാരണം മലിംഗയോ ?; വെളിപ്പെടുത്തലുമായി ഗംഭീര്‍

2011ലോകകപ്പ് ഇന്ത്യക്ക് ലഭിക്കാന്‍ കാരണം മലിംഗയോ ?; വെളിപ്പെടുത്തലുമായി ഗംഭീര്‍

2011ലോകകപ്പ് ഇന്ത്യക്ക് ലഭിക്കാന്‍ കാരണം മലിംഗയോ ?; വെളിപ്പെടുത്തലുമായി ഗംഭീര്‍
മുംബൈ , ബുധന്‍, 28 ഫെബ്രുവരി 2018 (12:12 IST)
മഹേന്ദ്ര സിംഗ് ധോണിയെന്ന മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്റെ തൊപ്പിയിലെ പൊന്‍‌തൂവലയായിരുന്നു 2011 ലോകകപ്പ് വിജയം. ഇതിഹാസതാരം സച്ചിന്‍ തെന്‍‌ഡുല്‍ക്കറിനായി കപ്പ് സ്വന്തമാക്കാനിറങ്ങിയ ധോണിക്കും കൂട്ടര്‍ക്കും ടൂര്‍ണമെന്റില്‍ ഒരിടത്തും പിഴച്ചില്ല.

ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് അടിത്തറപാകിയത് യുവരാജ് സിംഗ്, ഗൌതം ഗംഭീര്‍ എന്നിവരുടെ പ്രകടനമായിരുന്നു. സച്ചിനു വേണ്ടി ഞങ്ങള്‍ കപ്പടിക്കുമെന്ന തീരുമാനത്തിലായിരുന്നു ടീമിലെ എല്ലാവരും.

ധോണിയുടെ നായക മികവും സച്ചിന്‍ പകര്‍ന്ന ആത്മവിശ്വാസവും സെവാഗിന്റെ വെടിക്കെട്ട് ഓപ്പണിംഗും കണ്ട 2011 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ക്രിക്കറ്റിന്റെ നെറുകയിലെത്തിച്ചത് ഫൈനലിലെ ഗംഗീറിന്റെ ബാറ്റിംഗായിരുന്നു.

ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. സ്‌കോര്‍‌ബോര്‍ഡ് 31ല്‍ എത്തിയപ്പോഴേക്കും സച്ചിനും വീരുവും ഡ്രസിംഗ് റൂമില്‍ മടങ്ങിയെത്തി. ടൂര്‍ണമെന്റില്‍ ടീം ഇന്ത്യ ഇതുപോലൊരു അപ്രതീക്ഷിത തിരിച്ചടി അതുവരെ നേരിട്ടിട്ടില്ലായിരുന്നു.

എന്നാല്‍, ധോണിപ്പടയുടെ രക്ഷകനായി ക്രിസിലെത്തിയ ഗംഭീറാണ് (97 റണ്‍സ്) ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്. നിര്‍ണായക മത്സരത്തില്‍ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാന്‍ തന്നെ സഹായിച്ചതും ഉയര്‍ന്ന സ്‌കോര്‍ പിന്തുടരാനും സാഹായകമായത് ലങ്കന്‍ പേസര്‍ ലസിത് മലിംഗയാണെന്നാണ് അദ്ദേഹം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

31 റണ്‍സിനിടെ രണ്ടു വിക്കറ്റുകള്‍ നഷ്‌ടമായപ്പോഴും ഡ്രസിംഗ് റൂമില്‍ ആശങ്കകള്‍ ഒന്നുമില്ലായിരുന്നു. ജയിക്കുമെന്നും, ജയിക്കണമെന്നും ഞങ്ങളെല്ലാവരും തീരുമാനിച്ചുറപ്പിച്ചിരുന്നു. ഈ സുവര്‍ണനേട്ടം നഷ്‌ടപ്പെടുന്ന കാര്യം ഓര്‍ക്കാന്‍ പോലും ഞങ്ങള്‍ക്കാകില്ലായിരുന്നു. സെവാഗ് പുറത്തായപ്പോള്‍ ബാറ്റ് ചെയ്യാനുള്ള മാനസികമായ ഒരുക്കത്തിലായിരുന്നില്ല താനെന്നും ഗംഭീര്‍ പറയുന്നു.

ക്രീസില്‍ എത്തിയ തനിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നു. ആ സമയം മലിംഗയായിരുന്നു ബോള്‍ ചെയ്‌തിരുന്നത്. പക്ഷേ, നേരിട്ട ആദ്യ പന്ത് ബൌണ്ടറി കടത്താന്‍ കഴിഞ്ഞതോടെ തനിക്ക് ആത്മവിശ്വാസമായി. ഈ ഫോറാണ് ഫൈനലിലെ തന്റെ മികച്ച പ്രകടനത്തിന് കാരണമെന്നും ഗംഭീര്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരുക്ക് ഗുരുതരമല്ല, മാർച്ചിൽ നെയ്മറിന് കളിക്കാനാകില്ല?