Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കയ്യില്‍ ബാറ്റില്ലേ? ജോഫ്ര ആര്‍ച്ചറെ കണ്ടം വഴി ഓടിക്കൂ... സേവാഗിന്റെ ഉപദേശം!

കയ്യില്‍ ബാറ്റില്ലേ? ജോഫ്ര ആര്‍ച്ചറെ കണ്ടം വഴി ഓടിക്കൂ... സേവാഗിന്റെ ഉപദേശം!
, വ്യാഴം, 22 ഓഗസ്റ്റ് 2019 (12:06 IST)
ഇപ്പോള്‍ ഇംഗ്ലണ്ട് പേസ് ബൌളര്‍ ജോഫ്ര ആര്‍ച്ചറിന്‍റെ സമയമാണ്. ആര്‍ച്ചറിന്‍റെ പന്തുകള്‍ തലയെ ലക്‍ഷ്യമാക്കി വരുന്നതുകണ്ട് ഭയന്ന് ഓസ്ട്രേലിയന്‍ ബാറ്റ്‌സ്മാന്‍‌മാര്‍ നെക്ക് ഗാര്‍ഡുള്ള ഹെല്‍മറ്റുകള്‍ ധരിക്കാനൊരുങ്ങുന്നു എന്നതായിരുന്നു ക്രിക്കറ്റ് ലോകത്തെ ചൂടുള്ള വാര്‍ത്ത. എന്നാല്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍ ബാറ്റ്സ്‌മാനായ വീരേന്ദര്‍ സേവാഗ് ചോദിക്കുന്നത് കേട്ടില്ലേ? ഏത് കൊടികെട്ടിയ ബൌളറാണെങ്കിലും നിങ്ങളുടെ കൈയില്‍ ബാറ്റുണ്ടെങ്കില്‍ പിന്നെന്തിന് പേടിക്കണമെന്നാണ് സേവാഗിന്‍റെ ചോദ്യം.
 
കൈയില്‍ ബാറ്റുണ്ടെങ്കില്‍ ആര്‍ച്ചറെ പോലെയുള്ള ബൌളര്‍മാര്‍ക്ക് അതുകൊണ്ട് മറുപടി പറയുകയാണ് വേണ്ടതെന്നാണ് സേവാഗ് പറയുന്നത്. തന്‍റെ ക്രിക്കറ്റ് കരിയറില്‍ താന്‍ ചെസ്റ്റ് പാഡ് പോലും ഉപയോഗിച്ചിട്ടില്ലെന്നാണ് സേവാഗ് പറയുന്നത്. കൈയില്‍ ബാറ്റും ശിരസില്‍ ഹെല്‍‌മറ്റുമുണ്ടെങ്കില്‍ പിന്നെ അതില്‍ കൂടുതല്‍ എന്തുവേണമെന്നും സേവാഗ് ചോദിക്കുന്നു.
 
അത് സത്യവുമാണ്. സേവാഗിന് നേരെ ബൌണ്‍സര്‍ എറിഞ്ഞ വീരന്‍‌മാരെല്ലാം ശരിക്കും അനുഭവിച്ചിട്ടുണ്ട് എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. പടുകൂറ്റന്‍ സിക്സറുകള്‍ കൊണ്ടും മിന്നുന്ന ബൌണ്ടറികള്‍ കൊണ്ടുമായിരുന്നു സേവാഗ് അത്തരക്കാര്‍ക്ക് മറുപടി നല്‍കിയിരുന്നത്. ഇപ്പോഴും ഈ പ്രായത്തിലും സേവാഗിന് നേരെ ഒന്ന് പന്തെറിഞ്ഞുനോക്കാന്‍ ജോഫ്ര ആര്‍ച്ചര്‍ ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍, ഇപ്പോള്‍ സേവാഗ് കളിക്കളത്തില്‍ ഇല്ലാത്തത് ആര്‍ച്ചറുടെ ഭാഗ്യമെന്നും പറയാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക ക്രിക്കറ്റിനെ അടക്കിഭരിക്കണോ? എങ്കിൽ കോഹ്ലിയെ കണ്ട് പഠിക്കൂ- പാകിസ്ഥാനോട് മുൻ താരം