Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയുടെ കരുത്തില്‍ ഇന്ത്യ; വെസ്റ്റ് ഇന്‍ഡീസിനെതിരെ 93 റൺസിന്റെ മിന്നുന്ന ജയം

വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്കു 93 റൺസ് ജയം

ധോണിയുടെ കരുത്തില്‍ ഇന്ത്യ; വെസ്റ്റ് ഇന്‍ഡീസിനെതിരെ 93 റൺസിന്റെ മിന്നുന്ന ജയം
, ശനി, 1 ജൂലൈ 2017 (09:59 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 93 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. അർധ സെഞ്ചുറി നേടി പുറത്താകാതെനിന്ന മുൻ ക്യാപ്റ്റൻ എം എസ് ധോണിയുടെയും (78) ഫോം തുടർന്ന ഓപ്പണർ അജിങ്ക്യ രഹാനെയുടെയും (72) മികവിലായിരുന്നു ഇന്ത്യയുടെ മിന്നുന്ന ജയം.
 
ആദ്യബാറ്റ് ചെയ്ത ഇന്ത്യ 251 റണ്‍സാണ് എടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 38.1 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്തായി. കുല്‍ദീപ് യാദവും ആര്‍.അശ്വിനും മൂന്നു വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റെടുത്തു. ധോണിയാണ് മാൻ ഓഫ് ദ് മാച്ച്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സച്ചിന്‍ ഇങ്ങനെയൊരു വൃത്തികേട് ചെയ്യുമോ ?; ശക്തമായ ആരോപണവുമായി മുന്‍ പാക് താരം രംഗത്ത്