Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഐസിസി ടെസ്റ്റ് റാങ്കിങ്ങ്: ജഡേജയ്ക്ക് തിരിച്ചടി; തകര്‍പ്പന്‍ മുന്നേറ്റത്തോടെ ഷാകിബ് അല്‍ ഹസന്‍ ഒന്നാമത്

ജഡേജയുടെ ഒന്നാം സ്ഥാനം ബംഗ്ലാദേശ് താരം ഷാകിബ് അല്‍ ഹസന് സ്വന്തം

ഐസിസി ടെസ്റ്റ് റാങ്കിങ്ങ്: ജഡേജയ്ക്ക് തിരിച്ചടി; തകര്‍പ്പന്‍ മുന്നേറ്റത്തോടെ ഷാകിബ് അല്‍ ഹസന്‍ ഒന്നാമത്
ദുബായ് , ബുധന്‍, 23 ഓഗസ്റ്റ് 2017 (10:28 IST)
ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജയ്ക്ക് തിരിച്ചടി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജഡേജയെ പിന്തള്ളി ബംഗ്ലാദേശ് താരം ഷാകിബ് അല്‍ ഹസന്‍ ഒന്നമതെത്തി. അതേസമയം ബൗളര്‍മാരുടെ പട്ടികയില്‍ ജഡേജ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇംഗ്ലീഷ് താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടാം സ്ഥാനത്തുള്ള പട്ടികയില്‍ ആര്‍ അശ്വിന്‍ മൂന്നാം സ്ഥാനത്താണ്.  
 
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഷാകിബ് അല്‍ഹസന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പിന്നാലെ ആര്‍.അശ്വിനാണ് മൂന്നാം സ്ഥാനത്തുള്ളത്. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ഒന്നാമതാണുള്ളത്. ചേതേശ്വര്‍ പൂജാര നാലാം സ്ഥാനത്തും വിരാട് കൊഹ്‌ലി അഞ്ചാം സ്ഥാനത്തും ഒമ്പതാം സ്ഥാനത്ത് ലോകേഷ് രാഹുലും പത്താം സ്ഥാനത്ത് അജിങ്ക്യ രഹാനയുമാണുള്ളത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെയ്‌മറിന് പിന്നാലെ മെസിയും ബാഴ്‌സലോണയെ ഉപേക്ഷിക്കുന്നു ?; രഹസ്യ ചര്‍ച്ച നടന്നുവെന്ന് റിപ്പോര്‍ട്ട്