Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഡികെയ്ക്ക് നന്ദി; ആ കളി തോറ്റിരുന്നെങ്കിലോ? വിജയ് ശങ്കറിന് അത് ചിന്തിക്കാനാവില്ല!

ഡികെയ്ക്ക് നന്ദി; ആ കളി തോറ്റിരുന്നെങ്കിലോ? വിജയ് ശങ്കറിന് അത് ചിന്തിക്കാനാവില്ല!
, വെള്ളി, 23 മാര്‍ച്ച് 2018 (16:06 IST)
ഒരു പുതുമുഖതാരത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച തുടക്കമായിരുന്നു അത്. വിജയ് ശങ്കര്‍ ടീം ഇന്ത്യയുടെ പാഡണിഞ്ഞത് ഇന്ത്യ - ബംഗ്ലാദേശ് ട്വന്‍റി20 ഫൈനലിലായിരുന്നു. ആദ്യകളി ജയിക്കുക എന്നത് ഒരു രാശിയാണെന്ന് പറയാം. ആ അര്‍ത്ഥത്തില്‍ വിജയ്ശങ്കര്‍ ഭാഗ്യവാനാണ്, കളി ജയിച്ചു. എന്നാല്‍ വിമര്‍ശനങ്ങളുടെ കൂരമ്പുകളാണ് മത്സരശേഷം വിജയ് ശങ്കറിനെ കാത്തിരുന്നത്.
 
കളി തോറ്റിരുന്നെങ്കില്‍ വിമര്‍ശനം എല്ലാ അതിരും ഭേദിക്കുമായിരുന്നു എന്നോര്‍ക്കുമ്പോള്‍ വിജയ് ശങ്കര്‍ ആശ്വസിക്കുന്നുണ്ടാവും. കളി തോറ്റിരുന്നെങ്കില്‍ അതിന് പ്രധാന ഉത്തരവാദി ആയി അറിയപ്പെടാനാവുമായിരുന്നു ഈ യുവതാരത്തിന്‍റെ വിധി. എന്നാല്‍ ഡി കെ എന്ന ദിനേശ് കാര്‍ത്തിക് അവസാനപന്തില്‍ നേടിയ മാജിക് സിക്സ് കൊണ്ട് മാറ്റിക്കുറിച്ചത് വിജയ് ശങ്കറിന്‍റെ തലേവര കൂടിയാണ്.
 
ഇന്ത്യ - ബംഗ്ലാദേശ് മത്സരത്തിന്‍റെ അവസാന ഓവര്‍ ആയിരിക്കും ഏവരും ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവുക. എന്നാല്‍ വിജയ് ശങ്കറിന് ആ മത്സരത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തത് പതിനെട്ടാമത്തെ ഓവറാണ്. മുസ്താഫിസുര്‍ റഹ്‌മാന്‍ എറിഞ്ഞ ആ ഓവറില്‍ നാലുപന്തുകളാണ് വിജയ് ശങ്കര്‍ പാഴാക്കിയത്. ഇന്ത്യയെ ആശങ്കയുടെ മുള്‍‌മുനയിലേക്ക് നയിച്ചത് ആ ഓവറായിരുന്നു.
 
അതിനുശേഷം ഒരു മിറക്കിള്‍ സംഭവിക്കണമായിരുന്നു ഇന്ത്യയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാന്‍. അത് ദിനേശ് കാര്‍ത്തിക്കിലൂടെ സംഭവിച്ചു. പത്തൊമ്പതാം ഓവറില്‍ സ്വപ്നതുല്യമായ ബാറ്റിംഗ് കാര്‍ത്തിക് പുറത്തെടുത്തപ്പോള്‍ ഇന്ത്യ വിജയവഴിയിലേക്ക് തിരിച്ചെത്തി. അവസാന ഓവറോ?
 
അവസാന ഓവറില്‍ നിര്‍ണായക സമയത്ത് വിജയ് ശങ്കര്‍ അനാവശ്യ ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ ഏവരും പരാജയം ഉറപ്പിച്ചതാണ്. എന്നാല്‍ ആ ഓവറിലെ നാലാമത്തെ പന്ത് ആരും മറന്നുപോകരുത്. ആ പന്തില്‍ വിജയ് ശങ്കര്‍ കുറിച്ച ബൌണ്ടറി ഇല്ലായിരുന്നെങ്കില്‍ !
 
അരങ്ങേറ്റ മത്സരത്തില്‍ 19 പന്തുകളില്‍ നിന്ന് 17 റണ്‍‌സാണ് വിജയ് ശങ്കറിന്‍റെ സമ്പാദ്യം. ഇതുപോലെ ചടുലവും നിര്‍ണായകവുമായ മത്സരത്തില്‍ ഈ സ്കോര്‍ പോരാ എന്നത് യാഥാര്‍ത്ഥ്യം. പക്ഷേ അത് അയാളുടെ ആദ്യത്തെ ഗെയിമാണ് എന്ന ഒരു കണ്‍സിഡറേഷന്‍ നല്‍കിക്കൂടേ? ഒരുപക്ഷേ, നാളെ ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ മറ്റൊരു കോഹ്‌ലി ഈ യുവതാരം ആയിരിക്കില്ലെന്ന് ആര്‍ക്ക് ഉറപ്പിച്ചുപറയാനാകും?

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നൈസായിട്ട് അങ്ങ് ഒതുക്കിക്കളഞ്ഞു; കാര്‍ത്തിക്കിന്റെ പ്രകടനത്തെക്കുറിച്ച് ഭാര്യ ദീപിക നടത്തിയ കമന്റ് വൈറലാകുന്നു