പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ അടയമണ്‍, അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ മരിയപുരം, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തൊളിക്കോട്, അരുവിക്കര ഗ്രാമപഞ്ചായത്തിലെ കടമ്പനാട്(വെമ്പനൂര്‍ ജംഗ്ഷനില്‍ മാത്രം), വെമ്പനൂര്‍ എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുളള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ ഈ പ്രദേശങ്ങളില്‍ തുറക്കാന്‍ പാടുള്ളു. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.
അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ ശ്രീകാര്യം, ചെറുവയ്ക്കല്‍, ഉള്ളൂര്‍, മുട്ടട, പേരൂര്‍ക്കട, പുന്നയ്ക്കാമുഗള്‍, ഹാര്‍ബര്‍, പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ ഉണ്ടപ്പാറ, അലമുക്ക്, കുഴക്കാട്, കോവില്‍വിള, ചായ്കുളം, മുണ്ടുകോണം, കാട്ടാക്കട മാര്‍ക്കറ്റ്, പുളിങ്കോട്, തോട്ടംപാറ, പൂവച്ചല്‍, കരകുളം ഗ്രാമപഞ്ചായത്തിലെ വട്ടപ്പാറ വെസ്റ്റ്, കരയലത്തുകോണം, വേങ്ങോട്, കിഴക്കേല, അയണിക്കാട്, പാലുവിള, കഴുനാട്, കഠിനംകുളം ഗ്രാമപഞ്ചായത്തിലെ തുമ്പ, മരിയനാട് സൗത്ത്, മരിയനാട് നോര്‍ത്ത്, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തേവന്‍പാറ, പനകോട്, അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ അരയൂര്‍, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ നാവായിക്കുളം, കടമ്പാട്ടുകോണം, കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ തേവന്‍കോട്, കളിപ്പാറ, ചാമവിളിപ്പുറം, മൈലക്കര, കള്ളിക്കാട്, ആര്യന്‍കോട് ഗ്രാമപഞ്ചായത്തിലെ ചിലമ്പറ, ചെമ്പൂര്‍, പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ മാരായമുട്ടം, അയിരൂര്‍ എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.