കൊവിഡ് വ്യാപനത്തില്‍ ലോകം നടുങ്ങിനില്‍ക്കെ ഈ ദുരന്തത്തില്‍ നിന്ന് രക്ഷനേടാനുള്ള മാര്‍ഗങ്ങളാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് പകര്‍ന്നുനല്‍കിയത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങളിലെ പ്രസക്‍തമായ ഒമ്പത് കാര്യങ്ങള്‍ ഇവയാണ്:
1. ഇന്ത്യയുടെ മുക്കും മൂലയും ജാഗ്രത പാലിക്കണം. ഏറ്റവും അത്യാവശ്യമെന്ന് തോന്നുമ്പോഴല്ലാതെ നിങ്ങളുടെ വീടുകളിൽ നിന്ന് പുറത്തുകടക്കുന്നത് ഒഴിവാക്കുക.
2. 60 വയസ്സിനു മുകളിലുള്ളവർ വീടുകൾക്കുള്ളിൽ തന്നെ തുടരുക.
3. ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ ജനതാ കർഫ്യൂ കൃത്യമായി പാലിക്കുക.
4. ഇന്ത്യയെ ആരോഗ്യകരമായി നിലനിർത്താൻ (ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ, മുനിസിപ്പൽ സ്റ്റാഫ്, സായുധ സേന, എയർപോർട്ട് സ്റ്റാഫ് പോലുള്ളവർ) പരിശ്രമിക്കുന്നവര്‍ക്കെല്ലാം മാർച്ച് 22ന്, ജനത കർഫ്യൂവിന്റെ ദിവസം, വൈകുന്നേരം 5 മണിക്ക് അവരവരുടെ വീടുകളിൽ നിന്ന് നന്ദി പ്രകടിപ്പിക്കുക.
5. പതിവ് പരിശോധനയ്ക്കായി ആശുപത്രികളിൽ പോകുന്നത് ഒഴിവാക്കുക. നിര്‍ദ്ദേശിക്കപ്പെട്ട ശസ്ത്രക്രിയകള്‍ മാറ്റിവയ്‌ക്കാവുന്നതാണെങ്കില്‍ മാറ്റിവയ്‌ക്കുക.
6. സമ്പദ്‌വ്യവസ്ഥ ഉയർത്തുന്നതിനുള്ള മാർഗങ്ങൾ സമഗ്രമായി പരിശോധിക്കുന്നതിന് ധനമന്ത്രിയുടെ നേതൃത്വത്തിൽ COVID-19 സാമ്പത്തിക പ്രതികരണ ടാസ്‌ക് ഫോഴ്സിന്റെ രൂപീകരണം.
7. നിങ്ങളുടെ വീടുകളിൽ ജോലി ചെയ്യുന്നവരുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും ഡ്രൈവർമാരുടെയും തോട്ടക്കാരുടെയും വേതനം കുറയ്ക്കരുത്.
8. പരിഭ്രാന്തരാകാതെയിരിക്കുക. ഇന്ത്യയ്ക്ക് ഇപ്പോള്‍ ആവശ്യത്തിനുള്ള ഭക്ഷണസാധനങ്ങളും റേഷനും ഉണ്ട്.
9. കിംവദന്തികളിൽ നിന്ന് അകന്നുനിൽക്കുക.