മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രു മാനുവല്‍ ലോപ്പസ് ഒബ്രഡോറിന് കൊവിഡ് സ്ഥിരീകരിച്ചു. ചെറിയ തോതില്‍ കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഞായറാഴ്ച അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. താന്‍ കൊവിഡ് ചികിത്സയിലാണെന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.
എനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഖേദത്തോടെ ഞാന്‍ അറിയിക്കുന്നു. ചെറിയ കൊവിഡ് ലക്ഷണങ്ങള്‍ മാത്രമേ ഉള്ളുവെങ്കിലും ഞാന്‍ ഇപ്പോള്‍ ചികിത്സയിലാണ്. നമ്മള്‍ ഇതെല്ലാം അതിജീവിക്കും-അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.