Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കൊവിഡ് മുന്നണിപോരാളികളുടെ മക്കൾക്ക് എംബി‌ബിഎസ്, ബിഡിഎസ് സീറ്റുകൾക്ക് ക്വാട്ട അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് മുന്നണിപോരാളികളുടെ മക്കൾക്ക് എംബി‌ബിഎസ്, ബിഡിഎസ് സീറ്റുകൾക്ക് ക്വാട്ട അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
, വ്യാഴം, 19 നവം‌ബര്‍ 2020 (19:07 IST)
കൊവിഡിനെതിരായി മുൻനിരയിൽ പോരാടുന്നവരുടെ മക്കൾക്ക് എംബി‌ബിഎസ്,ബി‌ഡിഎസ് ക്വാട്ട അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഇതിനായി കേന്ദ്രസർക്കാർ പുതിയ കാറ്റഗറി കൊണ്ടുവന്നതായും മന്ത്രി വ്യക്തമാക്കി. വാർഡ്‌സ് ഓഫ് കൊവിഡ് വാരിയേഴ്‌സ് എന്നാകും ഈ കാറ്റഗറി അറിയപ്പെടുക.
 
അഞ്ച് സീറ്റുകളാണ് ഇതിനായി മാറ്റിവെക്കുന്നത്. കൊവിഡ് നിയന്ത്രണ പോരാട്ടത്തിൽ പ്രവർത്തിച്ചവർക്കുള്ള ആദരമായാണ് ഈ നീക്കം. അതേസമയം കൊവിഡ് മുന്നണിപോരാളികൾക്ക് അമ്പത് ലക്ഷം രൂപയുടെ ഇൻഷുറൻസ് പാക്കേജും മന്ത്രി പ്രഖ്യാപിച്ചു. കൊവിഡ് ബാധിതരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടുന്ന ജോലികൾ ചെയ്യുന്നവരെയാണ് കൊവിഡ് വാരിയേഴ്‌സ് എന്ന് പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമിത വണ്ണം കുറയ്ക്കാം, അത്താഴത്തിൽ ഉൾപ്പെടുത്തേണ്ടത് ഈ ഭക്ഷണങ്ങൾ !